Tech
Trending

സമ്പൂര്‍ണ സ്വകാര്യതാ വാഗ്ദാനത്തില്‍നിന്ന് പിനമാറാനൊരുങ്ങി സിഗ്നലും

വാട്സാപ്പിന്റെ പ്രൈവസി പോളിസി മാറ്റം വിവാദമായപ്പോഴാണ് സിഗ്നൽ ആപ്പിനെ നമ്മുടെ നാട്ടുകാർ കാര്യമായി പരിചയപ്പെടുന്നത്. തീർച്ചയായും ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷൻ എന്ന നിലയിൽ മികച്ച എന്റ് റ്റു എന്റ് എൻക്രിപ്ഷനും നിങ്ങളുടെ ആശയവിനിമയങ്ങൾക്ക് സ്വകാര്യതയും സിഗ്നൽ ഉറപ്പു നൽകിയിരുന്നു.വാട്സാപ്പിന്റെ പ്രൈവസി പോളിസിയെയും സ്വകാര്യതയില്ലായ്മയെയും ചൂണ്ടിക്കാട്ടിയാണ് അടുത്ത കാലത്തെല്ലാം സിഗ്നൽ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നത്. സമ്പൂർണ സ്വകാര്യതയും സുരക്ഷയുമുള്ള ആപ്ലിക്കേഷനായി ഖ്യാതി നേടാൻ സിഗ്നൽ ഏറെ പരിശ്രമിച്ചിരുന്നു. ഈ നിലയിൽനിന്ന് സിഗ്നലും കൂറുമാറുകയാണ്. സിഗ്നൽ ഒരു ഓപ്പൺ സോഴ്സ് ആപ്ലിക്കേഷൻ അല്ലാതായി മാറുകയാണ്.അനാവശ്യ ഉള്ളടക്കങ്ങൾ (Spam) ഇല്ലാത്ത ഒരു സ്വതന്ത്ര ആശയവിനിമയ സേവനമായി സിഗ്നലിനെ നിലനിർത്താൻ പൂർണമായും-തുറന്ന നിലയിൽനിന്ന് മാറാനും സെർവറിന്റെ ഒരു ഭാഗം സ്പാം കാമ്പയിനുകൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സംവിധാനത്തിന് വേണ്ടി സ്വകാര്യമാക്കിവെക്കാനും പോവുകയാണെന്നാണ് സിഗ്നൽ പറയുന്നത്. ഒരു ബ്ലോഗ് പോസ്റ്റിലാണ് ഈ മാറ്റത്തെ കുറിച്ച് സിഗ്നൽ വ്യക്തമാക്കിയത്.സിഗ്നൽ സ്വകാര്യമാക്കി വെക്കുന്ന ഈ സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളുന്നവർക്ക് ഉപഭോക്താവറിയാതെ ഡാറ്റ ഏത് വിധത്തിലും കൈകാര്യം ചെയ്യാനാവും. നിലവിൽ ഓപ്പൺ സോഴ്സ് എന്നത് സ്വകാര്യതയുടേയും സുരക്ഷയുടേയും കാര്യത്തിൽ പരമാവധി വിശ്വാസ്യത ഉറപ്പുവരുത്താനുള്ള മാർഗമാണ്. ആ വിശ്വാസ്യതയാണ് സിഗ്നലിന് പുതിയ മാറ്റത്തിലൂടെ നഷ്ടമാവുക.ബ്ലോഗ്പോസ്റ്റിലെ തുടർന്നുള്ള വരികളിൽ സുരക്ഷയും സ്വകാര്യതയുമെല്ലാം തുടർന്നും പരിരക്ഷിക്കുമെന്നും ഈ നടപടിയിലേക്ക് നയിച്ച കാരണങ്ങളും വിശദീകരിച്ച് സിഗ്നൽ വാചാലമാവുന്നുണ്ട്. എന്നാൽ ഓപ്പൺ സോഴ്സ് ആയി നിലകൊള്ളുകയും അതിന്റെ പേര് പറഞ്ഞ് ഉപഭോക്താക്കളെ നേടിയതിന് ശേഷം ക്ലോസ്ഡ് സോഴ്സ് ആയി മാറുന്നതിനെ വിദഗ്ദർ സംശയത്തോടെയാണ് കാണുന്നത്.

Related Articles

Back to top button