Big B
Trending

സീ എൻറർടൈൻമെൻറ് പ്രമോട്ടർമാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് സെബി

സീ എൻറർടൈൻമെൻറ് പ്രൊമോട്ടർമാർക്കെതിരെ അടിയന്തര നടപടി വേണമെന്ന് സെബി. സോണി- സീ ലയനത്തിൻെറ പേരിൽ പൊതുജനങ്ങളുടെ പണം വകമാറ്റിയെന്നാണ് ആരോപണം.മാനേജ്‌മെന്റിനെയും നിക്ഷേപകരെയും മറ്റ് പങ്കാളികളെയും സംരക്ഷിക്കുന്നതിനായാണ് നടപടി വേണമെന്ന് സെബി ആവശ്യപ്പെടുന്നത്.കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക നിരവധി വ്യത്യസ്ത സ്കീമുകളിലും ഇടപാടുകളിലും ഏർപ്പെട്ടിട്ടുണ്ട്.ലിസ്റ്റഡ് കമ്പനികളിലൂടെ സമാഹരിക്കുന്ന പൊതുജനങ്ങളുടെ വലിയ തുക പലകാര്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നു. ഈ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ഇവർ നിയന്ത്രിക്കുന്നതുമായ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് പണം വകമാറ്റുന്നതെന്നും സെബി പറയുന്നു.അതേസമയം സെബിയുടെ തുടർച്ചയായ നടപടികൾ ഓഹരി ഉടമകൾക്കിടയിൽ മുൻവിധി സൃഷ്ടിക്കുകയും സോണിയുമായുള്ള ലയന പ്രക്രിയയെ ബാധിക്കുകയും ചെയ്യും എന്ന് കാണിച്ച് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് അധികൃതർ സെബിക്ക് കത്തെഴുതി. സീ എന്റർടൈൻമെന്റ് , സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ലയന‌ പദ്ധതിക്ക് സെബി നോ എൻഒസി നൽകിയിട്ടുണ്ട്. ഇത് മീഡിയ വ്യവസായത്തിലെ രണ്ട് കമ്പനികളുടെ ഏറ്റവും വലിയ ലയനം കൂടെയാണ്. ലയനം പൂർത്തിയാകുന്നതോടെ ഇന്ത്യയിലേക്ക് 170 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തും എന്നാണ് കണക്കാക്കുന്നത്.

Related Articles

Back to top button