Big B
Trending

റിയൽ ടൈം ഇടപാടുകളിൽ പുതു റെക്കോഡ് കുറിച്ച് ഇന്ത്യ

പേയ്മെന്റ് സംവിധാനത്തിൽ മറ്റൊരു പൊൻത്തൂവൽ കൂടി കൂട്ടിച്ചേർത്ത് ഇന്ത്യ. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള ഏറ്റവും വലിയ തത്സമയ ഇടപാടുകൾ (റിയൽ ടൈം) റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ. എ.സി.ഐ. വേൾഡ് വൈഡ് റിപ്പോർട്ട് അനുസരിച്ച്, 18 ബില്യൺ തത്സമയ ഇടപാടുകൾ നടത്തി ഇന്ത്യ ചൈനയെ മറികടന്നു. യു.എസ്, കാനഡ, യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ ഇടപാടുകൾ കണക്കാക്കുമ്പോൾ ഇന്ത്യയിലെ ഇടപാടുകൾ 6.5 മടങ്ങ് കൂടുതലാണ്.കഴിഞ്ഞ വർഷത്തെ മൊത്തം പേയ്മെന്റ് ഇടപാടകളുടെ 31.3 ശതമാനമാണ് തത്സമയ ഇടപാടുകൾ. 2026 ഓടെ ഇന്ത്യയിലെ തത്സമയ പേയ്‌മെന്റുകൾ മൊത്തം ആഗോള പേയ്മെന്റുകളുടെ 70 ശതമാനത്തോളമാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.വ്യാപാരികൾക്കിടയിൽ യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള മൊബൈൽ പേയ്മെന്റ് ആപ്പുകളുടെയും, ക്യു.ആർ. കോഡ് പേയ്മെന്റുകളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ബിസിനസുകൾക്കും ഉപഭോക്താക്കൾക്കുമുള്ള അറ്റ സമ്പാദ്യം 92.4 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചനമുണ്ട്. തൽസമയ പേയ്മെന്റുകൾ 2021-ൽ ഇന്ത്യൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും 12.6 ബില്യൺ ഡോളർ ചെലവ് ലാഭിക്കാൻ കാരണമായി. കൂടാതെ 16.4 ബില്യൺ ഡോളർ സാമ്പത്തിക ഉൽപ്പാദനം അൺലോക്ക് ചെയ്യാനും തത്സമയ ഇടപാടുകൾ വഴിവച്ചു. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ ഏകദേശം 0.56 ശതമാനമാണെന്നും എ.സി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ എല്ലാ ഇടപാടുകളും തത്സമയം ആയി മാറിയാൽ അവ ജി.ഡി.പിയുടെ 3.2 ശതമാനത്തോളം വരുമെന്നും റിപ്പോർട്ടിലുണ്ട്.

Related Articles

Back to top button