Tech
Trending

പുത്തൻ എന്‍വി നോട്ട്ബുക്കുമായി എച്ച്പി

ഒട്ടേറെ ഫീച്ചറുകളുമായി എച്ച്പി പുതിയ എന്‍വി14, എന്‍വി15 നോട്ട്ബുക്കുകള്‍ പുറത്തിറക്കി. അഡോബ് ഫേട്ടാഷോപ്പ്, അഡോബ് പ്രീമിയര്‍ പ്രോ, അഡോബ് ലൈറ്റ് റൂം മറ്റ് ക്രിയേറ്റീവ് സ്യൂട്ടുകളും ടൂളുകളും എന്‍വിയില്‍ ഉപയോഗിക്കാം. 104,999 രൂപ മുതല്‍ എച്ച്പി എന്‍വി 14 ലഭ്യമാണ്. എന്‍വി 15യുടെ ആരംഭവില 154,999 രൂപയാണ്.16.5 മണിക്കൂര്‍ ബാറ്ററി ലൈഫാണ് എച്ച്പി എന്‍വി 14 ഉറപ്പു നല്‍കുന്നത്. ഉപയോഗത്തിനനുസരിച്ച് ഡിസ്‌പ്ലേ സെറ്റിങ്ങുകള്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയും. കൃത്യമായ നിറങ്ങള്‍ കാണാന്‍ സഹായിക്കുന്ന 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എന്‍വി 14 നുള്ളത്. എന്‍വി 15ന് 15.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.11-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസറു എന്‍വിഡിയ ജിഇഫോഴ്‌സ് ജിടിഎക്‌സ് 1650 ടിഐ മാക്‌സ്-ക്യു ഡിസൈന്‍ ഗ്രാഫിക്‌സും ഉള്ളതാണ് എച്ച്പി എന്‍വി 14. വേഗത്തിലുള്ള റെന്‍ഡറിങും സുഗമമായ പ്ലേബാക്കും മള്‍ട്ടിടാസ്‌കിങും ഇതുമൂലം സാധ്യമാകുന്നു. ഫോട്ടാകളും വിഡിയോകളും രേഖകളും മറ്റും പിസിയും മൊബൈലുകളുമായി വയര്‍ലെസായി കൈമാറ്റം ചെയ്യുതിന് എച്ച്പി ക്യുക്‌ഡ്രോപ് വഴി സാധിക്കും. പശ്ചാത്തലശബ്ദങ്ങള്‍ ഒഴിവാക്കുന്ന എഐ നോയ്‌സ് റിമൂവല്‍ ഉള്ളതുകൊണ്ട് എച്ച്പി എന്‍വി 14 ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ വിഡിയോകള്‍ റെക്കോഡ് ചെയ്യാനും കോളുകൾ നടത്താനും വിര്‍ച്വല്‍ പരിപാടികള്‍ സംഘടിപ്പിക്കാനും സാധിക്കുന്നു. എച്ച്പി യില്‍, ശരിയായ സാങ്കേതികവിദ്യയും കമ്മ്യൂണിറ്റി പിന്തുണയും ഉപയോഗിച്ച് സ്രഷ്ടാക്കളുടെ സ്വപ്നങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇതിലേക്ക്, എച്ച്പി യുടെ പുതിയ എന്‍വി പോര്‍ട്ട് ഫോളിയോ ഈ സ്രഷ്ടാക്കള്‍ക്ക് സ്വയം പ്രകടിപ്പിക്കാനും എക്‌സ്‌ക്ലൂസീവ് നെറ്റ്വര്‍ക്ക് ‘എച്ച്പി ക്രിയേറ്റര്‍സ് ഗാരേജ്’ ആരംഭിക്കാനും അനുവദിക്കുന്നുവെന്ന് എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ കേതന്‍ പേട്ടല്‍ പറഞ്ഞു.

Related Articles

Back to top button