Tech
Trending

സന്ദർശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി രാഷ്ട്രപതിഭവൻ

ജൂണ്‍ ഒന്നുമുതല്‍ ആഴ്ചയില്‍ ആറ് ദിവസം കാഴ്ചക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങി രാഷ്ട്രപതിഭവന്‍. ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഏഴ് സ്ലോട്ടുകളിലായാണ് പ്രവേശനം. എന്നാൽ അവധിദിവസങ്ങളില്‍ സന്ദര്‍ശനം അനുവദിക്കില്ല. രാഷ്ട്രപതിഭവനിലെ മ്യൂസിയം കോംപ്ലക്‌സും ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ചവരെ സന്ദര്‍ശകര്‍ക്കായി തുറക്കും. നാല് നിലകളിലായി 340 മുറികളും 2.5 കിലോമീറ്റര്‍ ഇടനാഴിയും 190 ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന പൂന്തോട്ടവും രാഷ്ടപതിഭവന്റെ സവിശേഷതയാണ്. സര്‍ എഡ്വിന്‍ ലൂട്ടിയന്‍സിന്റെയും ഹെര്‍ബര്‍ട്ട് ബേക്കറിന്റെയും കലാവിരുതില്‍ പൂര്‍ത്തിയായ രാഷ്ട്രപതിഭവന്‍ വ്യത്യസ്തമായ ശില്പചാരുതകൊണ്ട് സമ്പന്നമാണ്. അഞ്ചേക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ഇംഗ്ലീഷ് അക്ഷരം ‘എച്ച്’-ന്റെ മാതൃകയിലാണ്.

Related Articles

Back to top button