
കഴിഞ്ഞ ഉല്‍സവ സീസണിൽ സാംസങ് ഇന്ത്യയിൽ 14,400 കോടി രൂപയുടെ മൊബൈൽ ഫോണുകൾ വിറ്റുവെന്ന് റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ മൂന്ന് പാദങ്ങളിൽ പ്രീമിയം വിഭാഗത്തിലുള്ള സ്മാർട് ഫോണ്‍ വില്പന 99 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടറും പ്രോഡക്ട് മാർക്കറ്റിങ് മേധാവിയുമായ ആദിത്യ ബബ്ബർ പറഞ്ഞു. സെപ്റ്റംബറിനും ഒക്ടോബറിനുമിടയിൽ 14,400 കോടി രൂപയാണ് ഫോൺ വിറ്റുവരവിലൂടെ സാംസങ്ങിന് ലഭിച്ചത്. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 5ജി സ്മാർട് ഫോണുകളുടെ വിൽപനയിൽ 178 ശതമാനം വർധനവ് രേഖപ്പെടുത്തി.ഈ വർഷം സാംസങ്ങിന് ഒരു റെക്കോർഡ് ഉത്സവ സീസണായിരുന്നു. ഇതോടൊപ്പം തന്നെ സാംസങ് ഫിനാൻസ് പ്ലസും കഴിഞ്ഞ സീസണിൽ മികച്ച വളർച്ചയാണ് കൈവരിച്ചത്.