Tech

പുതിയ പ്രോസസ്സറും 33W ഫാസ്റ്റ് ചാർജിങുമായി റിയൽമി 9i എത്തി

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയിലേക്ക് റിയൽമി 9i അവതരിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ റിയൽമി 8iയുടെ പിൻഗാമിയാണ് റിയൽമി 9i. മുൻഗാമിയെ അപേക്ഷിച്ച് ഒക്ടാകോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 SoC പ്രോസസറും 33W ഫാസ്റ്റ് ചാർജിംഗുമാണ് റിയൽമി 9iയുടെ ആകർഷണം. അടിസ്ഥാന 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപ, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ എന്നിങ്ങനെയാണ് റിയൽമി 9iയുടെ വിലകൾ. പ്രിസം ബ്ലാക്ക്, പ്രിസം ബ്ലൂ നിറങ്ങളിൽ വാങ്ങാവുന്ന റിയൽമി 9iയുടെ വില്പന ഈ മാസം 25 മുതൽ ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്‌സൈറ്റുകളിലൂടെയും കൂടാതെ രാജ്യത്തെ ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും ക്രമീകരിച്ചിട്ടുണ്ട്.ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി UI 2.0 സ്കിന്നിലാണ് റിയൽമി 9i പ്രവർത്തിക്കുന്നത്. 20.1:9 ആസ്പെക്ട് റേഷ്യോയും 90Hz റിഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080×2,412 പിക്സലുകൾ) ഡിസ്‌പ്ലേയാണ്. ഡിസ്‌പ്ലേയ്‌ക്ക് 180Hz ടച്ച് സാംപ്ലിംഗ് റേറ്റും ഡ്രാഗൺ ട്രയൽ പ്രോ ഗ്ലാസ് സംരക്ഷണവുമുണ്ട്.ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 SoC, അഡ്രിനോ 610 GPU എന്നിവയ്‌ക്കൊപ്പം 6GB വരെ LPDDR4X റാമും ചേർന്നതാണ് റിയൽമി 9iയുടെ പവർ ഹൗസ്. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ റിയൽമി 9iയിൽ ഡൈനാമിക് റാം എക്‌സ്പാൻഷൻ സപ്പോർട്ട് അവതരിപ്പിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് ഒരു പരിധിവരെ മൾട്ടിടാസ്കിംഗ് മെച്ചപ്പെടുത്താൻ സഹായിക്കും.50 മെഗാപിക്സൽ പ്രൈമറി സാംസങ് സെൻസറും എഫ്/1.8 ലെൻസും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി 9iയിൽ. 2-മെഗാപിക്സൽ പോർട്രെയ്റ്റ് ഷൂട്ടറും 2-മെഗാപിക്സൽ മാക്രോ ഷൂട്ടറുമാണ് (രണ്ടും എഫ്/2.4 അപ്പേർച്ചർ) മറ്റുള്ള ലെൻസുകൾ. എഫ്/2.1 ലെൻസുള്ള 16 മെഗാപിക്സൽ സോണി IMX471 സെൽഫി ക്യാമറ സെൻസറും റിയൽമി 9iയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.33W ഡാർട്ട് ചാർജിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് ഫോണിന്. 70 മിനിറ്റിനുള്ളിൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യുമെന്ന് റിയൽമി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 48.4 മണിക്കൂർ വരെ ടോക്ക്ടൈംഅല്ലെങ്കിൽ 995 മണിക്കൂർ സ്റ്റാൻഡ്‌ബൈ ബാറ്ററി ഫോണിന് നൽകുമെന്ന് റിയൽമി പറയുന്നു.

Related Articles

Back to top button