
സാംസങിന്റെ എം13 ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4ജി, 5ജി ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 11,999 രൂപയിലാണ് ഫോണുകളുടെ വില തുടങ്ങുന്നത്.സാംസങ് എം13 4ജി-യുടെ നാല് ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 11,999 രൂപയാണ് വില. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,999 രൂപയും.5ജി പതിപ്പിനും രണ്ട് വേരിയന്റുകളാണുള്ളത്. ഇതില്‍ നാല് ജിബി റാം + 64 ജിബി പതിപ്പിന് 13,999 രൂപയും ആറ് ജിബി റാം + 128 ജിബി പതിപ്പിന് 15,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, അക്വ ഗ്രീന്‍, സ്റ്റാര്‍ഡസ്റ്റ് ബ്രൗണ്‍ തുടങ്ങിയ നിറങ്ങളില്‍ ഫോണുകള്‍ എത്തും.വലിയ ബാറ്ററിയും വലിയ ഡിസ്‌പ്ലേയും ഫോണിന്റെ സവിഷേതകളാണ്. ഒരു ഫോണില്‍ എക്‌സിനോസും മറ്റേതില്‍ മീഡിയാ ടെക്ക് ചിപ്പുമാണുള്ളത്.
സാംസങ് എം13 4ജി
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഗാലക്‌സി എം13 4ജിയ്ക്ക്. കമ്പനിയുടെ തന്നെ എക്‌സിനോസ് 850 പ്രൊസസറാണിതില്‍. പരമാവധി 128 ജിബി സ്റ്റോറേജും 6 ജിബി റാമും ഇതിലുണ്ട്. ഇന്റേണല്‍ മെമ്മറി റാമിന് വേണ്ടി ഉപയോഗിക്കാനാവും. ആന്‍ഡ്രോയിഡ് 12 ആണ് ഫോണില്‍.6000 എംഎഎച്ച് ബാറ്ററിയുണ്ട്. 15 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും പിന്തുണയ്ക്കും. ട്രിപ്പിള്‍ ക്യാമറയില്‍ 50 എംപി പ്രൈമറി ക്യാമറയും, അഞ്ച് എംപി അള്‍ട്രാ വൈഡ് ലെന്‍സും, രണ്ട് എംപി ഡെപ്ത് ക്യാമറയുമാണുള്ളത്. സെല്‍ഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്.
സാംസങ് എം13 5ജി
സാംസങ് എം13 5ജി ഫോണില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ ആണുള്ളത്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 700 5ജി പ്രൊസസറാണിതില്‍. 128 ജിബി വരെ സ്റ്റോറേജും 6 ജിബി വരെ റാമുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണിതില്‍. 15 വാട്ട് ചാര്‍ജിങ് പിന്തുണയ്ക്കും. ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 50 എംപി സെന്‍സര്‍ ആണുള്ളത്. അഞ്ച് എംപി ആണ് സെല്‍ഫി ക്യാമറ.