Big B
Trending

റബറിനു സർക്കാർ വിലയിടും

സർക്കാർ നിശ്ചയിക്കുന്ന താഴ്ന്ന വിലയ്ക്കു താഴെ റബർ വിറ്റാൽ ജയിൽ ശിക്ഷ. മാത്രമല്ല, റബറിന്റെ ഉയർന്ന വിലയും സർക്കാർ നിശ്ചയിക്കും. ഇൗ വിലയ്ക്കു മുകളിൽ റബർ വിൽക്കുകയോ, വാങ്ങുകയോ ചെയ്യുന്നതും ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്നു സർക്കാർ പറയുന്നു. കുറഞ്ഞ വിലയിൽ താഴെയോ, കൂടിയ വിലയ്ക്കു മുകളിലോ കച്ചവടത്തിനു കരാറുണ്ടാക്കിയാലും പുതിയ നിയമപ്രകാരം കുറ്റകരമാണ്.1947 ലെ റബർ ബോർഡ് ആക്ടിനു പകരമായാണു റബർ (പ്രമോഷൻ ആൻഡ് ഡവലപ്മെന്റ്) ബിൽ 2022 കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഭേദഗതികൾ പരിഗണിച്ചു കഴിഞ്ഞാൽ വൈകാതെ ഇതു നിയമമാകും.ഇൗ മാസം ആദ്യം പ്രസിദ്ധീകരിച്ച കരടു ബിൽ സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തെ ഇന്നു കൂടി അഭിപ്രായങ്ങൾ അറിയിക്കാം.റബർ വിലയിടിവു മൂലം കർഷകർ നട്ടം തിരിയുമ്പോൾ അവരെ സഹായിക്കാനാണു കുറഞ്ഞ വില നിശ്ചയിക്കുന്നതെന്നു തോന്നുമെങ്കിലും ഇതു കുറഞ്ഞ അടിസ്ഥാന വിലയല്ല. വിപണിയിൽ മിനിമം വിലയെക്കാൾ വില താഴ്ന്നാൽ സർക്കാർ റബർ സംഭരിക്കുമെന്നു കരടിൽ പറയുന്നില്ല. നിവൃത്തിയില്ലാതെ ഏതെങ്കിലും കർഷകനു കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നാൽ അയാൾ കുറ്റക്കാരനാണ്. റബർ ഇപ്പോഴും വാണിജ്യ വകുപ്പിനു കീഴിലാണെങ്കിലും ബില്ലിൽ റബറിനെ പൂർണമായും വ്യവസായ ഉൽപന്നമായാണു നിർവചിച്ചിട്ടുള്ളത്. പൊതുവേ വ്യവസായങ്ങൾക്കു സ്വീകാര്യമായ രീതിയിലാണു ബില്ലിലെ പല നിർദേശങ്ങളും.

Related Articles

Back to top button