Tech
Trending

കുറഞ്ഞ വിലയ്ക്ക് 50 മെഗാപിക്സല്‍ ക്യാമറാ ഫോണുമായി ഇന്‍ഫിനിക്സ്

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഇൻഫിനിക്സ് ഇന്ത്യയിൽ രണ്ട് പുതിയ സ്മാർട് ഫോണുകൾ അവതരിപ്പിച്ചു. നോട്ട് 11, നോട്ട് 11എസ് എന്നിവയാണ് പുതിയ ഹാൻഡ്സെറ്റുകൾ. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മിതമായ ഫീച്ചറുകളുള്ള ഫോണുകളാണ് ഇൻഫിനിക്സിന്റേത്. പുതിയ ഇൻഫിനിക്സ് നോട്ട് ഫോണുകൾ കമ്പനിയുടെ പേറ്റന്റ് നേടിയ ‘ഡാർ-ലിങ്ക്’ എന്ന് വിളിക്കുന്ന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്സ് നോട്ട് 11 വേരിയന്റിന് 11,999 രൂപയാണ് വില. ഗ്ലേസിയർ ഗ്രീൻ, സെലസ്റ്റിയൽ സ്നോ, ഗ്രാഫൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് ഇത് വരുന്നത്. ആദ്യ വിൽപന ഡിസംബർ 23ന് ഫ്ലിപ്കാർട്ടിൽ നടക്കും.ഇൻഫിനിക്സ് നോട്ട് 11എസ് രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് വരുന്നത്. ഇതിന്റെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയുമാണ് വില. ഈ ഫോൺ സിംഫണി സിയാൻ, ഹേസ് ഗ്രീൻ, മിത്രിൽ ഗ്രേ കളർ ഓപ്ഷനുകളിലാണ് വരുന്നത്. 92 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവും 750 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസും ഉള്ള 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്‌സ് നോട്ട് 11 ന്റെ പ്രധാന ഫീച്ചർ. നോട്ട് 11 എസിന് 6.95 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയും പഞ്ച്-ഹോൾ ഫീച്ചറും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഇൻഫിനിക്‌സ് നോട്ട് 11 ൽ പ്രവർത്തിക്കുന്നത് ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി88 പ്രോസസറും നോട്ട് 11-ൽ ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി96 പ്രോസസറുമാണ്.ഇൻഫിനിക്സ് നോട്ട് 11-ൽ 64 ജിബി സ്റ്റോറേജും നോട്ട് 11-ൽ 128 ജിബി വരെ സ്റ്റോറേജുമാണ് ഉള്ളത്.നോട്ട് 11, നോട്ട് 11 എസിന്റെ പിൻഭാഗത്ത് 50-മെഗാപിക്സൽ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ട് 11 ലെ മറ്റ് ക്യാമറകളിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും എഐ ക്യാമറയും ഉൾപ്പെടുന്നു. അതേസമയം, നോട്ട് 11 എസിന് 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയും ഉണ്ട്. നോട്ട് 11, നോട്ട് 11 എസിൽ 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ഇരു മോഡൽ ഫോണുകളിലും 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button