Tech
Trending

കേരളത്തില്‍ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തി ജിയോ

കേരളത്തിൽ 14000-തിലധികം സൈറ്റുകളുമായി ജിയോ 4 ജി നെറ്റ്വർക്ക് ആധിപത്യം ശക്തിപ്പെടുത്തുന്നു. ചെറുപട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4ജി ടവറുകളുടെ ആവശ്യം വർധിച്ചതിനെ തുടർന്ന് 2021 തുടക്കത്തിൽ തന്നെ 4ജി ശൃംഖല 15 ശതമാനം ശക്തിപ്പെടുത്താൻ കമ്പനി തീരുമാനിച്ചിരുന്നുവെന്നും വർഷാവസാനത്തോടെ അത് നടപ്പിലാക്കിയെന്നും ജിയോ പറഞ്ഞു.ഇതുവഴി കൂടുതൽ നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. കേരളത്തിലെ 4ജി നെറ്റ് വർക്കിൽ ജിയോയുടെ ആധിപത്യം വർധിക്കുകയും ചെയ്യു. പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ചു കമ്പനി ഏകദേശം 31 ടവറുകളാണ് 2021ൽ സ്ഥാപിച്ചത്.2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 40 ശതമാനമാണ് കൂടിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത വർധിച്ചു. വീട്ടിൽ നിന്നുള്ള ജോലി, ഓൺലൈൻ വിദ്യാഭ്യാസം, ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർധിച്ച ഉപയോഗം എന്നിവ ഡാറ്റക്കുള്ള ആവശ്യകതയും ഉപയോഗവും വർധിക്കാൻ കാരണമായി.14000-ത്തിലധികം 4ജി നെറ്റ്വർക്ക് സൈറ്റുകൾ സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്വർക്ക് സേവനദാതാവായിരിക്കുകയാണെന്ന് ജിയോ പറഞ്ഞു.

Related Articles

Back to top button