
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം-ഡിജിറ്റൽ കമ്പനിയായ ജിയോ ഇൻഫോകോം 2022 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 4,518 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലേതിനെക്കാൾ 28 ശതമാനമാണ് വളർച്ച.ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി മാസ വരുമാനം 177.20 രൂപയായി ഉയർന്നിട്ടുണ്ട്. കൂടാതെ വരുമാനം 20 ശതമാനം ഉയർന്ന് 22,521 കോടി രൂപയായി. അതേസമയം മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം നേരിയതോതിൽ കുറഞ്ഞ് 13,656 കോടി രൂപയിലെത്തി. അതേസമയം, വരുമാനം 32.4 ശതമാനം ഉയർന്ന് 2.53 ലക്ഷം കോടി രൂപയായി.