Tech
Trending

വിപണി കീഴടക്കാനൊരുങ്ങി റെഡ്മി നോട്ട് 12

റെഡ്മി നോട്ട് 12 സീരീസ് സ്മാർട് ഫോണുകൾ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി, പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജി എന്നിവയാണ് നോട്ട് 12 ലൈനപ്പിൽ ഉൾപ്പെടുന്ന നാല് മോഡലുകൾ. ഐസ് ബ്ലൂ, മിന്റ് ബ്ലൂ, ഓനിക്സ് ഗ്രേ കളർ ഓപ്ഷനുകളിൽ ഫോൺ എല്ലാ വിപണികളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.റെഡ്മി നോട്ട് 12 4ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയാണ് (ഏകദേശം 20,400 രൂപ) വില. നിലവിൽ 199 യൂറോ ഓഫർ വിലയ്ക്കും (ഏകദേശം 17,700 രൂപ) വാങ്ങാം. അതേസമയം, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 യൂറോയാണ് (ഏകദേശം 22,200 രൂപ) വില.റെഡ്മി നോട്ട് 12 4ജിയിൽ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 6എൻഎം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 685 ആണ് പ്രോസസർ. ഇതോടൊപ്പം അഡ്രിനോ 610 ജിപിയുമുണ്ട്. 8 ജിബി വരെ LPDDR4X റാമും 128 ജിബി വരെ UFS2.2 സ്റ്റോറേജുമാണ് ഫോണിന്റെ മറ്റൊരു പ്രധാന ഫീച്ചർ. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 50 മെഗാപിക്സൽ സാംസങ് ജെഎൻ1 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 13 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.33W അതിവേഗ ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button