Tech
Trending

അരങ്ങേറ്റം കുറിച്ച് റിയൽമി C31:ഇന്ത്യ ലോഞ്ച് ഈ മാസം 31ന്

റിയൽമിയുടെ വിലക്കുറവുള്ള സ്മാർട്ട്ഫോണുകൾ വിൽക്കുന്ന C ശ്രേണിയിലെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ റിയൽമി C31 മലേഷ്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ട്രിപ്പിൾ റിയർ ക്യാമറ പ്രധാന ആകർഷണമായ റിയൽമി C31യുടെ ഇന്ത്യ ലോഞ്ച് ഈ മാസം 31ന് ക്രമീകരിച്ചതായും കമ്പനി വ്യക്തമാക്കി.റിയൽമി C31ന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 1,599,000 ഇന്തോനേഷ്യൻ റുപ്പയ്യ (ഏകദേശം 8,500 രൂപ) ആണ് വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് അതെ സമയം 1,799,000 ഇന്തോനേഷ്യൻ റുപ്പയ്യ (ഏകദേശം 9,600 രൂപ) ആണ് വില. ഡാർക്ക് ഗ്രീൻ, ലൈറ്റ് സിൽവർ നിറങ്ങളിൽണ് റിയൽമി C31 വാങ്ങാം.ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി UI R പതിപ്പിലാണ് റിയൽമി C31 പ്രവർത്തിക്കുന്നത്. 120Hz ടച്ച് സാംപ്ലിംഗ് റേറ്റ് ഉള്ള 6.5-ഇഞ്ച് HD+ (900×1,600 പിക്സലുകൾ) LCD ഡിസ്പ്ലേയാണ് ഫോണിന്. 12nm യൂണിസെക്ക് T612 പ്രോസസറാണ് 4 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്നത്.f/2.2 അപ്പേർച്ചർ ലെൻസുള്ള 13-മെഗാപിക്സൽ പ്രൈമറി ക്യാമറ, f/2.4 അപ്പേർച്ചർ ലെൻസുള്ള വ്യക്തമാക്കാത്ത മാക്രോ ക്യാമറ, f/2.8 അപ്പേർച്ചർ ലെൻസ് മോണോക്രോം സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമെറയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 5 മെഗാപിക്സൽ ക്യാമറയും പുത്തൻ റിയൽമി ഫോണിലുണ്ട്.റിയൽമി C31-ൽ 5,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button