
ഇന്ത്യൻ വിപണിയിൽ വളരെ വ്യത്യസ്തമായൊരു സ്മാർട്ട്ഫോൺ എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് റിയൽമി. റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷൻ ആണ് ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷൻ പുതിയ ഡ്യുവൽ-ടോൺ ഡിസൈനുമായിട്ടാണ് വരുന്നത്. ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണിൽ റീഡിസൈൻ ചെയ്ത ആപ്പ് ഐക്കണുകൾ, ബബ്ലി നോട്ടിഫിക്കേഷനുകൾ, ക്ലാസിക് കൊക്കകോള റിംഗ്‌ടോൺസ് എന്നിവ പ്രീ ലോഡ് ചെയ്തിട്ടുണ്ട്.റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 20,999 രൂപയാണ് വില. ഈ ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോൺ ഫെബ്രുവരി 14 മുതൽ ഫ്ലിപ്പ്കാർട്ട്, റിയൽമി സ്റ്റോർ എന്നിവ വഴി വിൽപ്പനയ്ക്കെത്തും.
റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷൻ 6.72 ഇഞ്ച് LCD ഡിസ്‌പ്ലേ പാനലുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ HD+ (1080 × 2400 പിക്‌സൽ) റെസല്യൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നീ സവിശേഷതകളും റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷന്റെ ഡിസ്പ്ലെയ്ക്കുണ്ട്.ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷൻ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.രണ്ട് പിൻക്യാമറകളാണ് റിയൽമി 10 പ്രോ 5ജി കൊക്കകോള എഡിഷനിലുള്ളത്. എഫ്/1.75 അപ്പേർച്ചർ ഉള്ള 108 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 2എംപി പോർട്രെയിറ്റ് സെൻസറാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും റിയൽമി ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ഫോൺ 5000mAh ബാറ്ററി യൂണിറ്റുമായി വരുന്നു. 33W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇത്.