Big B
Trending

ഏഷ്യയിലെ മോശംപ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി രൂപ

രൂപയുടെ മൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറൻസിയായി ഇന്ത്യൻ രൂപ. നടപ്പ് സാമ്പത്തികവർഷം ഇതുവരെ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് 30,250 കോടി രൂപ(400 കോടി ഡോളർ)യുടെ നിക്ഷേപം പിൻവലിച്ചതോടെ കറൻസിയുടെ മൂല്യത്തിൽ 2.2ശതമാനമാണ് ഇടിവുനേരിട്ടത്.കോവിഡ് ആഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരുന്ന സമയത്ത് രൂപയുടെ മൂല്യമിടിയുന്നത് ആർബിഐയെ സമ്മർദത്തിലാക്കുന്നുണ്ട്. ഇറക്കുമതി ചെലവ് ഉയരുന്നതാണ് പ്രധാനവെല്ലുവിളി. അതുകൊണ്ടുതന്നെ പലിശ നിരക്ക് താഴ്ന്നനിലയിൽ നിലനിർത്തുകയെന്നത് റിസർവ് ബാങ്കിന് വെല്ലുവിളിയാകും.ഒമിക്രോൺ വകഭേദമുയർത്തുന്ന ആശങ്കകൾ ആഗോള വിപണികളെ ബാധിച്ചതിനാൽ ഉയർന്ന മൂല്യനിർണയത്തിലുള്ള വിപണികളിൽനിന്ന് വിദേശ നിക്ഷേപകർ പിൻവാങ്ങുകയാണ്. ഉയർന്ന വ്യാപാരകമ്മിയും രൂപയ്ക്ക് തിരിച്ചടിയായി.മാർച്ച് അവസാനമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 78 നിലവാരത്തിലേയ്ക്ക് താഴുമെന്നാണ് വിലയിരുത്തൽ. 76.9088ആണ് നിലവിലെ ഏറ്റവും താഴ്ന്ന നിലവാരം. ഈ കണക്കുപ്രകാരം ഈ വർഷമുണ്ടായ ഇടിവ് നാലുശതമാനത്തോളമാണ്.

Related Articles

Back to top button