Tech
Trending

Poco C55 സ്മാർട്ട്ഫോൺ ഫെബ്രുവരി 21ന് ഇന്ത്യയിലെത്തും

പോക്കോ സി സീരിസിലെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിലേക്കെത്തുന്നു. പോക്കോ സി55 (Poco C55) എന്ന ഡിവൈസാണ് ഫെബ്രുവരി 21ന് രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്നത്. ഇക്കാര്യം കമ്പനി ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. ഈ ഹാൻഡ്‌സെറ്റിന്റെ ലോഞ്ചിന് മുമ്പ് പോക്കോ ഇന്ത്യ ഒരു ചെറിയ പ്രൊമോഷണൽ വീഡിയോ പുറത്തിറക്കി.പോക്കോ സി55 സ്മാർട്ട്ഫോണിന്റെ ലോഞ്ച് പോക്കോ ഇന്ത്യ ഒരു ട്വീറ്റിലൂടെയാണ് സ്ഥിരീകരിച്ചത്.ഫോണിന്റെ വിൽപ്പന നടക്കുന്നത് ഫ്ലിപ്പ്കാർട്ട് വഴി മാത്രമാണ്. സി സീരീസിലെ മറ്റ് ഡിവൈസുകളെ പോലെ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഫോണായിരിക്കും പോക്കോ സി55.പുതിയ പോക്കോ സി55 സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത റെഡ്മി 12സി എന്ന ഡിവൈസിന്റെ റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കും എന്ന് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഈ ഡിവൈസ് തന്നെയായിരിക്കുമോ പോക്കോ ഫോണായി ഇന്ത്യയിൽ എത്തുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇത്തരത്തിൽ പോക്കോയും റെഡ്മിയും ഫോണുകൾ റിബ്രാന്റ് ചെയ്ത് മറ്റ് വിപണികളിൽ പുറത്തിറക്കാറുണ്ട്.

Related Articles

Back to top button