Big B
Trending

ജനിതക പ്രൊഫൈലിൽ നിന്നും രോഗസാധ്യത കണ്ടെത്താൻ വി ജെനോം ടെസ്റ്റുമായി പികെ ദാസ് ഹോസ്പിറ്റൽ

ജനിതക പ്രൊഫൈൽ കണ്ടെത്തി ജീവിതശൈലി രോഗ സാധ്യത കുറയ്ക്കാനുള്ള ന്യൂതന പരിശോധനയുമായി വാണിയംകുളം പികെ ദാസ് ഹോസ്പിറ്റൽ. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് സ്റ്റാർട്ടപ്പായ വി റൂട്സ് രൂപകൽപന ചെയ്ത വി ജെനോം എന്ന ടെസ്റ്റിലൂടെ പാരമ്പര്യവും ജനിതകവുമായ രോഗങ്ങളുടെ സാധ്യത വിലയിരുത്താനുള്ള അവസരമാണ് പികെ ദാസ് ഹോസ്പിറ്റൽ നൽകുന്നത്. പാലക്കാട് ജില്ലയിലെ ആദ്യ വി ജെനോം ടെസ്റ്റിംഗ് സംവിധാനമാണിത്. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 16ന് പി കെ ദാസ് ഹോസ്പിറ്റലിൽ നടക്കും. ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന ജീനുകളിലെ രോഗ സാധ്യതകൾ ഏറ്റവും എളുപ്പത്തിൽ കണ്ടെത്താവുന്ന ടെസ്റ്റാണ് വി ജെനോം. ഉമിനീരിലൂടെ എളുപ്പത്തിൽ സാമ്പിൾ കളക്ട് ചെയ്യുന്ന ടെസ്റ്റ് കിറ്റാണ് വി ജെനോമിന്റേത്. വീട്ടിലിരുന്നോ, വാണിയംകുളം പി കെ ദാസ് ആശുപത്രിയിലോ പത്തിരിപ്പാല, തിരുവില്ലാമല സെൻസറുകളിലോ ടെസ്റ്റ് ചെയ്യാനാകും. ഒപ്പം എല്ലാ പ്രായത്തിലുള്ളവർക്കും ടെസ്റ്റ് ചെയ്യാവുന്നതാണ്. 30000 രൂപയും ടാക്സുമാണ് നിരക്ക്. ന്യൂതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ടീമിൻറെ സഹായത്തോടെ ചെയ്യുന്ന സാമ്പിൾ വിലയിരുത്തലുകൾക്ക് ശേഷം ഭാവിയിൽ സ്വീകരിക്കേണ്ട കരുതലുകളെക്കുറിച്ച് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർമാരുടെ വിദഗ്ധ നിർദ്ദേശങ്ങളും പാക്കേജിൽ ലഭിക്കും. ടെസ്റ്റിനുശേഷം എപ്ലിമോ ആപ്പിലൂടെ വ്യക്തിഗതമായ ജീവിതശൈലി ശുപാർശകളും സ്വീകരിക്കാം. ക്യാൻസറും പ്രമേഹമടക്കമുള്ള പാരമ്പര്യ രോഗമുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് ജനിതക പ്രൊഫൈൽ കണ്ടെത്തി അനുയോജ്യമായ ഭക്ഷണം, വ്യായാമം, മരുന്നുകൾ എന്നിവ തിരഞ്ഞെടുക്കാനുള്ള അവസരം ടെസ്റ്റിലൂടെ ലഭിക്കും. പക്ഷാഘാതം, രക്തസമ്മർദ്ദം, അൽഷിമേഴ്സ് തുടങ്ങിയ 200ലധികം രോഗങ്ങളുടെ സാധ്യതകളാണ് ഈ ടെസ്റ്റിലൂടെ കണ്ടെത്താനാവുക.

Related Articles

Back to top button