Big B
Trending

സോഫ്റ്റ് ഡ്രിങ്ക് ബിസിനസിൽനിന്ന് പിൻവാങ്ങാനൊരുങ്ങി പെപ്‌സി ഉൾപ്പടെയുള്ള വൻകിട കമ്പനികൾ

പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് നിർമാതാക്കൾ ബിസിനസ് മോഡൽ മാറ്റുന്നു. കുപ്പിവെള്ളം, ജ്യൂസ് തുടങ്ങിയവയുടെ നിർമാണത്തിൽനിന്നാണ് ലാഭസാധ്യതതേടി കൂടുമാറുന്നത്. ട്രോപ്പിക്കാന ഉൾപ്പടെയുള്ള ജ്യൂസ് ബ്രാൻഡുകൾ കയ്യൊഴിയുന്നതായി പെപ്സികോ പ്രഖ്യാപിച്ചു.ലാഭകരമല്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഉത്പന്നങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം. വടക്കൻ അമേരിക്കയിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ നെസ് ലെയുടെ പോളിഷ് സ്പ്രിങ് വിൽക്കാൻ ധാരണയായി. സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കാണ് ഈ ബ്രാൻഡുകൾ കൈമാറുന്നത്. പഴച്ചാറ്, ഡയറ്റ് സോഡ തുടങ്ങിയ ബിസിനസിൽനിന്ന് കൊക്കകോള കമ്പനിയും കഴിഞ്ഞവർഷം പിന്മാറിയിരുന്നു. ലാഭസാധ്യത കുറഞ്ഞതിനെതുടർന്നാണ് പ്രധാന ഉത്പന്നങ്ങളിൽനിന്ന് സോഫ്റ്റ് ഡ്രിങ്ക്, കുപ്പിവെള്ളം, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ കമ്പനികൾ ഒഴിവാക്കുന്നത്. അതിവേഗംമാറുന്ന ഉപഭോക്തൃ അഭിരുചികൾ കണക്കിലെടുത്താണ് കോർപറേറ്റുകളുടെ ചുവടുമാറ്റം.പഴച്ചാറുകൾ ഉൾപ്പടെയുള്ളവയിൽ പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ ഉപഭോക്താക്കൾ വ്യാപകമായി അവയിൽനിന്ന് പിന്മാറാൻ തുടങ്ങിയിരുന്നു. അതേസമയം, ആന്റിഓക്സിഡന്റുകളടങ്ങിയ ആരോഗ്യപാനീയങ്ങളിലാണ് ഇപ്പോൾ താൽപര്യംകൂടുന്നത്. കാപ്പി ഉൾപ്പടെയുള്ളവയുടെ ഉപഭോഗംവർധിക്കുകയുമാണ്.

Related Articles

Back to top button