Big B
Trending

പേടിഎം ഓഹരികൾ വീണു

കഴിഞ്ഞ രണ്ടു ദിവസമായി 700 പോയിന്റിനു മുകളില്‍ നഷ്ടം വരിച്ച സൂചികകൾ പേടിഎം ചിറകിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷകർ അ‌സ്ഥാനത്തായി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയുമായെത്തിയ പേടിഎം ലിസ്റ്റിങ്ങിൽ നിരാശപ്പെടുത്തി. 2,150 രൂപ ഇഷ്യൂ പ്രൈസുമായെത്തിയ പേടിഎം നിക്ഷേപകരെ സങ്കടത്തിലാഴ്ത്തി. ബാധ്യത വര്‍ധിക്കുന്നതാണ് കമ്പനിക്കു തിരിച്ചടിയായത്. നിലവില്‍ 1,950 രൂപയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്. അതേസമയം 1,180 രൂപ ഇഷ്യൂ പ്രൈസുമായെത്തിയ സഫയര്‍ ഓഹരികള്‍ 1,350 രൂപയിലാണ് വ്യാപാരം നടത്തുന്നത്.വന്‍ പ്രതീക്ഷ നല്‍കിയ പേടിഎം ഓഹരികളാണ് നിക്ഷേപകരെയും വിപണികളേയും ഒരുപോലെ തളര്‍ത്തിയത്. നവംബറില്‍ 10 ന് അവസാനിച്ച സബ്‌സ്‌ക്രിപ്ഷന്‍ 1.89 തവണ ആവശ്യക്കാരെ സ്വന്തമാക്കിയിരുന്നു. അതേസമയം വിപണികളുടെ തളര്‍ച്ച ലിസ്റ്റിങ്ങിനെ ബാധിച്ചെന്നാണു വിലയിരുത്തൽ.ഡോളര്‍ കുതിച്ചതോടെ ഒട്ടുമിക്ക ഏഷ്യന്‍ ഓഹരികളും നഷ്ടത്തിന്റെ പാതയിലാണ്. പ്രീ സെക്ഷനില്‍ 160 പോയിന്റോളം നേട്ടം കൈവരിച്ച സെന്‍സെക്‌സ് നിലവില്‍ (9.38 എ.എം) 107 പോയിന്റ് നഷ്ടത്തില്‍ 509,905.35 ലും നിഫ്റ്റി 32 പോയിന്റ് താഴ്ന്ന് 17,865.65 ലുമാണ്.പേടിഎമ്മിനൊപ്പം കെ.എഫ്.സി., പിസാഹട്ട് റസ്‌റ്റോറന്റുകളുടെ ഫ്രാഞ്ചൈസി നടത്തിപ്പുകാരായ സഫയര്‍ ഫുഡ്‌സ് ഓഹരികളും ഇന്നാണു ലിസ്റ്റ് ചെയ്യപ്പെടുക. 1,180 രൂപ വില നിശ്ചയിച്ചിരിക്കുന്ന ഓഹരികള്‍ 6.45 തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ സബ്‌സ്‌ക്രിപ്ഷന്‍ അവസാനിച്ച ലാബ്, ലൈഫ് സയന്‍സ് ഉല്‍പ്പന്ന കമ്പനിയായ ടാര്‍സണ്‍സ് പ്രൊഡക്ട്‌സ് ലിമിറ്റഡ് മികച്ച പ്രകടനം നടത്തി. 10.56 തവണ ഇതുവരെ ഐ.പി.ഒ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 635- 662 രൂപയിലാണ് ഓഹരികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 26 നാണ് ലിസ്റ്റിങ്.

Related Articles

Back to top button