Tech
Trending

വൺപ്ലസ് TV 40Y1 സ്മാർട്ട് ടിവി ഇന്ത്യയിലെത്തി

ചൈനീസ് പ്രീമിയം ടെക് കമ്പനിയായ വൺപ്ലസ് ഇന്ത്യയിൽ വിൽക്കുന്ന Y സീരീസ് സ്മാർട്ട് ടിവി ശ്രേണിയിലേക്ക് പുതിയ ടിവി അവതരിപ്പിച്ചു. 40 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള വൺപ്ലസ് TV 40Y1യ്ക്ക് 23,999 രൂപയാണ് വില. Y സീരിസിൽ നിലവിൽ വില്പനയിലുള്ള TV 32Y1നും TV 43Y1നും ഇടയിലായാണ് പുത്തൻ സ്മാർട്ട് ടിവിയുടെ സ്ഥാനം.കറുപ്പിൽ നിറത്തിൽ മാത്രം ലഭ്യമായ വൺപ്ലസ് TV 40Y1 സ്മാർട്ട് ടിവിയുടെ വില്പന അടുത്ത മാസം ഒന്നാം തിയതി മുതൽ വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലൂടെ ആരംഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പുത്തൻ ടിവി വാങ്ങുമ്പോൾ 1000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.


ആൻഡ്രോയിഡ് ടിവി 9 അടിസ്ഥാനമായ ഓക്സിജൻപ്ലേ ആണ് പുത്തൻ വൺപ്ലസ് ടിവിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. വൺപ്ലസ് TV 40Y1യുടെ 40 ഇഞ്ച് ഫുൾ എച്ച്ഡി (1,920×1,080 പിക്‌സൽ) ഡിസ്‌പ്ലേയ്ക്ക് 93 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ്, ഗാമ എഞ്ചിൻ പിക്ചർ എൻഹാൻസർ എന്നിവയുണ്ട്. 93.8 ശതമാനമാണ് സ്ക്രീൻ-റ്റു-ബോഡി റേഷ്യോ. ഏതെന്ന് വ്യക്തമാക്കാത്ത 64-ബിറ്റ് പ്രോസസറിൽ പ്രവർത്തിക്കുന്ന പുത്തൻ വൺപ്ലസ് ടിവിയ്ക്ക് 1 ജിബി റാമും 8 ജിബി ഇന്റെർണൽ സ്റ്റോറേജ് സ്‌പേസുമുണ്ട്.ഇൻബിൽറ്റ് ക്രോംകാസ്റ്റ്, അലക്സ, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ പിന്തുണയോടെയാണ് വൺപ്ലസ് TV 40Y1 വില്പനക്കെത്തുന്നത്. ഒപ്പം ഗൂഗിൾ പ്ലെ സ്റ്റോർ ആക്സസും ടിവിയ്ക്കുണ്ട്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങിയ ആപ്പുകൾ പുത്തൻ ടിവിയിൽ പ്രീലോഡ് ആണ്. ഇന്റഗ്രേറ്റഡ് കണ്ടന്റ് കലണ്ടർ സംവിധാനം ഏറ്റവും പുതിയ ടിവി ഷോകളെയും സിനിമകളെയും പറ്റിയുള്ള വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പ്രദർശിപ്പിക്കും.20W ഔട്ട്പുട്ടുള്ള ഇരട്ട ചാനൽ സ്‌പീക്കറിന് ഡോൾബി ഓഡിയോ പിന്തുണയുണ്ട്. സിംഗിൾ-ബാൻഡ് 2.4 ജിഗാഹെർട്സ് വൈ-ഫൈ, ബ്ലൂടൂത്ത് വി5, ഒരു എഥർനെറ്റ് പോർട്ട്, ആർ‌എഫ് കണക്ഷൻ ഇൻപുട്ട്, രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു എവി ഇൻ, ഒരു ഡിജിറ്റൽ ഓഡിയോ ഔട്പുട്ട്, രണ്ട് യുഎസ്ബി പോർട്ടുകൾ എന്നിവയാണ് വൺപ്ലസ് TV 40Y1യിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. സ്റ്റാൻഡില്ലാതെ 5.1 കിലോഗ്രാം ആണ് സ്മാർട്ട് ടിവിയുടെ ഭാരം.

Related Articles

Back to top button