Tech
Trending

വണ്‍പ്ലസ് 10 പ്രോ 5ജി എത്തി

വണ്‍പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ വണ്‍പ്ലസ് 10 പ്രോ 5ജി സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ഇന്ത്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.ഏപ്രില്‍ അഞ്ച് മുതല്‍ വില്‍പന ആരംഭിക്കും.8ജിബി + 1285 ജിബി പതിപ്പിന് 66999 രൂപയും 12 ജിബി + 256 ജിബി പതിപ്പിന് 71999 രൂപയും ആണ് വില.രണ്ടാം തലമുറ ഹാസില്‍ ബ്ലാഡ് ക്യാമറ, അതിവേഗ ചാര്‍ജിങ്, മികച്ച പ്രവര്‍ത്തനക്ഷമത എന്നിവയെല്ലാമാണ് വണ്‍പ്ലസ് 10 പ്രോയുടെ മുഖ്യ സവിശേഷത.വോള്‍കാനിക് ബ്ലാക്ക്, എമറാള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുക.ഹൈ ബൂസ്റ്റ് ഗെയിമിങ് എഞ്ചിന്റെ സഹായത്താല്‍ പുതിയ ഒരുകൂട്ടം ഗെയിമിങ് ഫീച്ചറുകളും ഫോണിലുണ്ട്.120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനില്‍ മെച്ചപ്പെട്ട എല്‍ടിപിഒ സാങ്കേതികവിദ്യയാണുള്ളത്. ഡ്യുവല്‍ കളര്‍ കാലിബ്രേഷനുമുണ്ട്.48 എംപി സോണി ഐഎംഎക്‌സ് 789 പ്രധാന സെന്‍സറും, 50 എംപി ഐഎസ്ഒ സെല്‍ 150 ഡിഗ്രി വീക്ഷണകോണുള്ള അള്‍ട്രാ വൈഡ് ക്യാമറ, ഒഐഎസ് സംവിധാനമുള്ള 8 എംപി 3.3x ടെലിഫോട്ടോ ഷൂട്ടര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണിതിന്.സെല്‍ഫിയ്ക്കായി 32 എംപി സോണി ഐഎംഎക്‌സ്615 സെന്‍സര്‍ നല്‍കിയിരിക്കുന്നു. മികച്ച നൈറ്റ്‌മോഡ് ഇതിലുണ്ട്. ഹാസില്‍ ബ്ലാഡുമായി സഹകരിച്ച് എക്‌സ്പാന്‍ മോഡ്, ഹാസില്‍ ബ്ലാഡ് നേച്ചറല്‍ കളര്‍ ഓപ്റ്റിമൈസേഷന്‍ സംവിധാനങ്ങളുണ്ട്.സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ വണ്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ അഞ്ച് പാളികളുള്ള ത്രിഡി പാസീവ് കൂളിങ് സംവിധാനമുണ്ട്. ഫോണ്‍ ചൂടാവാതെ സംരക്ഷിക്കുന്നതിനുള്ള അതിനൂതനമായ സംവിധാനമാണിത്.ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ ഓഎസ് 12.1 ആണിതില്‍.മൂന്ന് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കും.ഫോണിനൊപ്പം വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് സെഡ്2 ഇയര്‍ഫോണും ഇന്ത്യയില്‍ പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Back to top button