Tech
Trending

വണ്‍പ്ലസ് ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ എത്തുന്നു

അടുത്ത രണ്ട് മാസത്തിനുള്ളില്‍ വണ്‍ പ്ലസ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയേക്കും.വണ്‍പ്ലസ് ഫോള്‍ഡ് എന്ന പേരില്‍ ഓഗസ്റ്റില്‍ ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചതിനിടയിലാണ് വണ്‍ പ്ലസ് ഫോള്‍ഡ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്ത് മത്സരം കനക്കുന്നതിന്റെ ലക്ഷണമാണ് കാണുന്നത്. ഫെബ്രുവരിയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് വണ്‍പ്ലസ് ഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍ സംബന്ധിച്ച സൂചന നല്‍കിയത്. തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അതിവേഗമുള്ളതും സുഗമമായതുമായ അനുഭവം നല്‍കുമെന്ന് വണ്‍ പ്ലസ് സിഒഒയും പ്രസിഡന്റുമായ കിന്റര്‍ ലിയു ഫെബ്രുവരിയില്‍ പറഞ്ഞു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍2 പ്രൊസസര്‍ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും വണ്‍ പ്ലസിന്റേത് എന്നാണ് കരുതുന്നത്. 5 ജി, വയര്‍ലെസ് ചാര്‍ജിങ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് പോലുള്ള സൗകര്യങ്ങളും ഫോണിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button