Big B
Trending

യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും നിക്ഷേപം നടത്താൻ അവസരമൊരുക്കി എൻഎസ്ഇ

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക.50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക.ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക.നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയും ചെയ്യും. വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്.

Related Articles

Back to top button