Tech
Trending

നോക്കിയ 105 പ്ലസ് വിപണിയിൽ എത്തി

നോക്കിയ 105-ന്റെ നവീകരിച്ച പതിപ്പും, പുതിയ നോക്കിയ 105 പ്ലസും എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയില്‍ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് ഇരുഫോണുകളും എത്തിയിരിക്കുന്നത്. കയ്യില്‍ ഒതുങ്ങുന്ന, തികച്ചും ദൃഢവും ആധുനികവുമായ ഡിസൈനാണ് പരിഷ്‌ക്കരിച്ച നോക്കിയ 105 ഫോണിന്.നോക്കിയ 105 ഫോണിന്. വയര്‍ലെസ് എഫ്എം റേഡിയോയാണ് മറ്റൊരു സവിശേഷത. മികച്ച ബാറ്ററി ലൈഫുള്ളതിനാല്‍ തടസമില്ലാതെ സംസാരവും ഗെയിമും ആസ്വദിക്കാം.ചാര്‍ക്കോള്‍, ബ്ലൂ നിറങ്ങളിലെത്തുന്ന നോക്കിയ 105 ന് 1,299 രൂപ മുതലും, ചാര്‍ക്കോള്‍, റെഡ് നിറങ്ങളിലെത്തുന്ന നോക്കിയ 105 പ്ലസിന് 1399 രൂപ മുതലുമാണ് വില.രണ്ട് ഫോണുകളും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, നോക്കിയ ഡോട്ട് കോം എന്നിവയില്‍ ലഭ്യമാണ്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഇരുഫോണുകള്‍ക്കും ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും ലഭിക്കും.സ്‌നേക് ഉള്‍പ്പെടെയള്ള ഗെയിമുകള്‍ ഫോണിലുണ്ട്. നൂതനമായ രൂപകല്‍പനയാണ് ഫീച്ചര്‍ ഹെവി എന്‍ട്രി ലെവല്‍ ഫോണായ നോക്കിയ 105 പ്ലസിന്. എംപി3 പ്ലെയര്‍, ഓട്ടോ കോള്‍ റെക്കോര്‍ഡിങ്, വയര്‍ലെസ് എഫ്എം റേഡിയോ എന്നിവയുണ്ട്. 1000 എംഎഎച്ചാണ് ബാറ്ററി. ഇത് 18 ദിവസം വരെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി ലൈഫ് നല്‍കും. എസ്ഡി കാര്‍ഡ് സ്ലോട്ടും, പ്രീലോഡഡ് ഗെയിമുകളുമായാണ് ഫോണ്‍ വരുന്നത്.

Related Articles

Back to top button