Tech
Trending

1,499 രൂപയ്ക്ക് പുത്തൻ സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ച് നോയിസ്

ഇന്ത്യൻ സ്മാർട്ട് വെയറബിൾ ബ്രാൻഡായ നോയിസ് പുതിയ ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് വിപണിയിൽ അവതരിപ്പിച്ചു. നോയിസ് ഫിറ്റ് ക്രൂ (NoiseFit Crew) എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയത്. റൗണ്ട് ഡയൽ ഡിസൈനുമായിട്ടാണ് ഈ വാച്ച് വരുന്നത്.നോയിസ് ഫിറ്റ് ക്രൂ സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 1,499 രൂപയാണ് വില. ജെറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലൂ, സിൽവർ ഗ്രേ, ഫോറസ്റ്റ് ഗ്രീൻ, റോസ് പിങ്ക് എന്നീ 5 നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് വാങ്ങാവുന്നതാണ്. gonoise.com എന്ന വെബ്സൈറ്റിലൂടെയോ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയോയാണ് നോയിസ് ഫിറ്റ് ക്രൂ വിൽപ്പനയ്ക്കെത്തുന്നത്.

നോയിസ് ഫിറ്റ് ക്രൂ സ്മാർട്ട് വാച്ചിൽ 500 നിറ്റ്‌സ് ബ്രൈറ്റനസും 240×240- പിക്‌സൽ റെസല്യൂഷനുമുള്ള 1.38 ഇഞ്ച് TFT റൗണ്ട് ഡിസ്‌പ്ലേയാണുള്ളത്. മെറ്റാലിക് ഫിനിഷുള്ള കേസുമായി വരുന്ന വാച്ചിൽ നോൺ AMOLED ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ട്രൂ സിങ്ക് ടെക്നോളിയുമായി വരുന്ന വാച്ച് സ്മാർട്ട്ഫോണുകളുമായി വേഗത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കും. പെയർ ചെയ്യാനായി സിംഗിൾ-ചിപ്പ് ബ്ലൂടൂത്ത് v5.3 ആണ് നോയിസ് ഫിറ്റ് ക്രൂ വാച്ചിലുള്ളത്.ബ്ലൂടൂത്ത് കോളിങ് സപ്പോർട്ട് ചെയ്യാനായി നോയിസ് ഫിറ്റ് ക്രൂ സ്മാർട്ട് വാച്ചിൽ ഇൻ-ബിൽറ്റ് സ്പീക്കറുകളും മൈക്രോഫോണും നൽകിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് സ്ക്രീനിലെ ഡയൽ പാഡ് ആക്സസ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ പോക്കറ്റിൽ നിന്നും ഫോൺ പുറത്തെടുക്കാതെ തന്നെ വാച്ചിൽ നിന്ന് നേരിട്ട് കോളുകൾ വിളിക്കാൻ സാധിക്കും. നേരത്തെ വിളിച്ച കോളുകളിലേക്ക് ആക്‌സസ് നൽകുന്ന ഈ വാച്ചിന്റെ മെമ്മറിയിൽ 10 കോൺടാക്റ്റുകൾ വരെ സേവ് ചെയ്യാം.

ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ നോയിസ് ഫിറ്റ് ക്രൂ സ്മാർട്ട് വാച്ചിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാർജിങ്ങിനായി മാഗ്നറ്റിക് ചാർജറും ഈ വാച്ചിനൊപ്പം നൽകുന്നുണ്ട്. ഈ വെയറബിൾ ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി പെയർ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. 100ൽ അധികം വാച്ച് ഫേസുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.SPO2 ലെവലുകൾ, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെയും ശ്വസനത്തിന്റെയും രീതികൾ, ആക്ടിവിറ്റി ലെവൽസ് തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ട്രാക്ക് ചെയ്യാനായിട്ട് ഇൻബിൽറ്റ് നോയിസ് ഹെൽത്ത് സ്യൂട്ടുമായാണ് നോയിസ് ഫിറ്റ് ക്രൂ സ്മാർട്ട് വാച്ച് വരുന്നത്. സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ്, 122 സ്‌പോർട്‌സ് മോഡുകൾ എന്നിവയും വാച്ചിലുണ്ട്.

Related Articles

Back to top button