Big B
Trending

സംരംഭകർക്കായി ‘ഡിജിറ്റൽ ബാങ്ക്’ വരുന്നു

പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങളും സ്വകാര്യവൽക്കരണങ്ങളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുമ്പോൾ ‘ഡിജിറ്റൽ ബാങ്ക്’ എന്ന ആശയം സജീവമാക്കി നിതി ആയോഗ്. ചെറുകിട- ഇടത്തര മേഖല അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായാണ് ആശയത്തെ സർക്കാരിന്റെ ബുദ്ധി സിരാകേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.’ഡിജിറ്റൽ ബാങ്ക്‌സ്: എ പ്രപ്പോസൽ ഫോർ ലൈസൻസിങ് ആൻഡ് റെഗുലേറ്ററി റെജിം ഫോർ ഇന്ത്യ’ എന്ന തലക്കെട്ടിലുള്ള ഒരു ചർച്ചാ പേപ്പറിലാണ് നിതി ആയോഗ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.പ്രരംഭഘട്ടത്തിലുള്ള ആശയത്തിന് ഡിസംബർ 31 വരെ നിതി ആയോഗ് അഭിപ്രായം തേടിയിട്ടുണ്ട്. ശാഖകളൊന്നുമില്ലാതെ പൂർണമായും ഇന്റർനെറ്റിന്റെ സഹായത്തോടെ ഓൺലൈനായാകും ഡിജിറ്റൽ ബാങ്കിന്റെ പ്രവർത്തനമെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.ഡിജിറ്റൽ ബാങ്ക് എന്ന ആശയം മുന്നോട്ടു വയ്ക്കുമ്പോഴും നിതി ആയോഗ് ഉയർത്തി പിടിക്കുന്ന ചില കാര്യങ്ങളുണ്ട്. ഡിജിറ്റൽ ബിസിനസ് ബാങ്ക് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണമാണ് ഇതിൽ ഒന്ന്. ഉപഭോക്താക്കൾക്കു നൽകുന്ന സേവനത്തിന്റെ അളവ്/ മൂല്യം എന്നിവ അടിസ്ഥാനമാക്കിയാകും ലൈസൻസ് നിയന്ത്രിക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കിയ ഒരു റെഗുലേറ്ററി സാൻഡ്ബോക്സ് ചട്ടക്കൂടിലാകും ഡിജിറ്റൽ ബാങ്കുകളുടേയും പ്രവർത്തനം. ‘ഫുൾ-സ്റ്റാക്ക്’ ഡിജിറ്റൽ ബിസിനസ് ബാങ്ക് ലൈസൻസും നൽകും. ഒരു ബാങ്ക് നൽകുന്ന എല്ലാ സേവനങ്ങളും ഡിജിറ്റൽ ബാങ്കും നൽകുമെന്നാണു വിലയിരുത്തൽ. രാജ്യത്തെ 6.3 കോടി ചെറുകിട- ഇടത്തരം സംരംഭങ്ങൾ ജി.ഡി.പിയിലേക്ക് ഏകദേശം 30 ശതമാനത്തോളം സംഭാവന ചെയ്യുന്നുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിൽ നിർമാണത്തിലും മേഖലാ മികച്ചു നിൽക്കുന്നു. മേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കേണ്ടതുണ്ടെന്നു നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത് വ്യക്തമാക്കി.ഡിജിറ്റൽ ബാങ്ക് എന്ന ആശയം നടപ്പായാൽ ബാങ്കുകൾ കയറിയിറങ്ങാതെ തന്നെ സംരംഭകർക്കു വായ്പ ലഭിക്കും. മേഖലയുടെ വികസനത്തിനും തൊഴിൽ വർധനയ്ക്കും ഇതു വഴിവയ്ക്കും.

Related Articles

Back to top button