Big B
Trending

അറ്റാദായത്തിൽ വളർച്ചയുമായി എംആർഎഫ്

പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫ്, മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം അറ്റാദായത്തിലും കയറ്റുമതിയിലും മികച്ച വളർച്ച രേഖപ്പെടുത്തി. 23261.17 കോടി രൂപയാണു വരുമാനം. മുൻവർഷം ഇത് 19633.71 കോടി രൂപയായിരുന്നു.768.96 കോടിയാണു നികുതിക്കു ശേഷമുള്ള കമ്പനിയുടെ ലാഭം. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 169 രൂപ വീതം ലാഭവിഹിതം നൽകാൻ ബോർഡ് യോഗം തീരുമാനിച്ചു. ഇതിനകം 2 തവണ 3 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകിയിരുന്നു. ഇതോടെ, ആകെ പ്രഖ്യാപിച്ച ലാഭവിഹിതം 175 രൂപയായി.2021–22 ൽ 1791 കോടി രൂപയുടെ കയറ്റുമതിയുടെ സ്ഥാനത്ത് ഇത്തവണ 1877 കോടി രൂപയുടെ ഉൽപന്നങ്ങളാണ് കയറ്റിയയച്ചത്. എല്ലാ വിഭാഗം ഉൽപന്നങ്ങളും മികച്ച വളർച്ച നേടിയതു വഴി 2022-23ലെ പ്രവർത്തന വരുമാനവും വർധിച്ചു.കോവിഡും യുക്രെയ്ൻ യുദ്ധവും കാരണം അസംസ്‌കൃത വസ്തുക്കളുടെ വില വർധന ഈ സാമ്പത്തിക വർഷത്തെ വരുമാനത്തെയും ബാധിച്ചതായി കമ്പനി വ്യക്തമാക്കി. ഇതു മൂലം ആദ്യ 3 പാദങ്ങളിലും ലാഭം കുറഞ്ഞെങ്കിലും വില കുറഞ്ഞതോടെ അവസാന പാദത്തിൽ മികച്ച ലാഭം നേടി.

Related Articles

Back to top button