
മോട്ടോ ജി42 സ്മാര്‍ട്‌ഫോണ്‍ തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോ ജി41- ന്റെ പിന്‍ഗാമിയാണിത്. കഴിഞ്ഞ വര്‍ഷം യൂറോപ്പ്, ലാറ്റിനമേരിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഈ ഫോണ്‍ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി42 ഫോണിന് 20:9 അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പ്‌സെറ്റ് ശക്തിപകരുന്ന ഫോണില്‍ 20 വാട്ട് അതിവേഗ ചാര്‍ജിങ് ഉണ്ട്.മോട്ടോ ജി42-ന്റെ നാല് ജിബി റാം+ 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 13,999 രൂപയാണ് വില. അറ്റ്‌ലാന്റിക് ഗ്രീന്‍, മെറ്റാലിക് റോസ് നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.ആന്‍ഡ്രോയിഡ് 12-ല്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി42-ല്‍ ഡ്യുവല്‍ നാനോ സിം സൗകര്യമുണ്ട്.6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയില്‍ 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്.ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 മെഗാപിക്‌സലിന്റേതാണ് പ്രൈമറി സെന്‍സര്‍. ഇതിന് എഫ് 1.8 അപ്പേര്‍ച്ചറുണ്ട്. എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സറും, 2 എംപി മാക്രോ ഷൂട്ടറും ആണ് മറ്റുള്ളവ.സെല്‍ഫിയ്ക്കും വിഡിയോ കോളുകള്‍ക്കും വേണ്ടി 16 എംപി ക്യാമറ സ്ഥാപിച്ചിരിക്കുന്നു.