Tech
Trending

മൈക്രോസോഫ്ട് ഔട്ട്‌ലുക്ക് ലൈറ്റ് ആപ്പ് അവതരിപ്പിച്ചു

പ്രത്യേകം തിരഞ്ഞെടുത്ത വിപണികളിൽ ഔട്ട്‌ലുക്ക് ലൈറ്റ് അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ബജറ്റ് സ്മാർട്ട്‌ഫോണുകൾക്കായി ഡിസൈൻ ചെയ്‌തിരിക്കുന്ന പ്രധാന ആപ്ലിക്കേഷന്റെ ‘ലൈറ്റ്’ പതിപ്പാണ് അവതരിപ്പിക്കുക. കുറഞ്ഞ റാമും സ്‌റ്റോറേജ് കോൺഫിഗറേഷനുമുള്ള ഫോണുകൾക്ക് ലൈറ്റ് ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയും, എന്നാലും പ്രധാന ആപ്പിൽ ഉൾപ്പെടുന്ന ചില സവിശേഷതകൾ നഷ്‌ടമായേക്കാം.

1 ജിബി റാം ഉള്ള ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ പോലും ആപ്പ് പ്രവർത്തിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. iphone-ൽ ഇത് ലഭ്യമാവില്ല. അർജന്റീന, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ, ഇന്ത്യ, മെക്സിക്കോ, പെറു, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌വാൻ, തായ്‌ലൻഡ്, തുർക്കി, വെനിസ്വേല എന്നിവിടങ്ങളിൽ ലൈറ്റ് ആപ്പ് ഇപ്പോൾ ലഭ്യമാണ്. പിന്നീട് മറ്റ് വിപണികളിലും ഇത് അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഡിസൈനിൽ ഔട്ട്‌ലുക്ക് ലൈറ്റ് മെയിൻ ഔട്ട്‌ലുക്ക് ആപ്പിന് സമാനമാണ്. ലൈറ്റ് ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ Hotmail, Live, MSN, Microsoft 365, Microsoft Exchange ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയും..

Related Articles

Back to top button