Tech
Trending

70-ഇഞ്ച് ഡിസ്‌പ്ലേയുമായി എംഐ ടിവി EA70 2022 4K ടിവിയെത്തി

70 ഇഞ്ച് ഡിസ്‌പ്ലേയുമായി ഷഓമി തങ്ങളുടെ എംഐ ടിവി EA70 2022 4K ടിവി ചൈനയിൽ അവതരിപ്പിച്ചു. 64-ബിറ്റ് ക്വാഡ് കോർ പ്രോസസർ, രണ്ട് സ്റ്റീരിയോ സ്പീക്കറുകൾ എന്നിവ ആകർഷണമായ എംഐ ടിവി EA70 2022 4K ടിവിയ്ക്ക് 97.9 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ള പ്രീമിയം വൺ-പീസ് 2 എംഎം മെറ്റൽ ഫ്രെയിമാണ്.പുതുതായി അപ്‌ഗ്രേഡ് ചെയ്‌ത MIUI പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന എംഐ ടിവി EA70 2022 4K ടിവിയ്ക്ക് മുതിർന്നവർക്ക് സഹായകരമായ മിനിമലിസ്റ്റ് മോഡും ബ്ലൂടൂത്ത് വോയ്‌സ് റിമോട്ട് കൺട്രോളും ഉൾപെടുത്തിയിട്ടുണ്ട് എന്ന് ഷഓമി അവകാശപ്പെടുന്നു. കറുപ്പ് നിറത്തിൽ മാത്രം വില്പനക്കെത്തിയിരിക്കുന്ന എംഐ ടിവി EA70 2022 4K ടിവിയ്ക്ക് 3,299 യുവാൻ (ഏകദേശം 38,800 രൂപ) ആണ് വില.മാലി ജിപിയുവോടുകൂടിയ ക്വാഡ് കോർ പ്രൊസസറാണ് ടിവിയുടെ ഹൃദയം. 1.5 ജിബി റാമും 8 ജിബി ഓൺബോർഡ് സ്റ്റോറേജും പുത്തൻ സ്മാർട്ട് ടിവിയിൽ ക്രമീകരിച്ചിട്ടുണ്ട്.ബ്ലൂടൂത്ത്, വൈ-ഫൈ (2.4GHz), ഇൻഫ്രാറെഡ് എന്നിവയാണ് എംഐ ടിവി EA70 2022 4K ടിവിയിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. രണ്ട് HDMI പോർട്ടുകൾ, ഒരു AV പോർട്ട്, ഒരു ATV/ DTMB പോർട്ട്, രണ്ട് USB പോർട്ടുകൾ, ഒരു S/PDIF പോർട്ട്, ഒരു ഇഥർനെറ്റ് പോർട്ട് എന്നിവയും ടിവിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. DTS-HD പിന്തുണയുള്ള രണ്ട് 10W സ്പീക്കറുകളാണ് പുത്തൻ ടിവിയുടെ മറ്റൊരു ആകർഷണം. സ്റ്റാൻഡിനൊപ്പം അതിന്റെ ഭാരം ഏകദേശം 19.5 കിലോഗ്രാം ആണ് എംഐ ടിവി EA70 2022 4K ടിവിയുടെ ഭാരം.

Related Articles

Back to top button