Tech
Trending

ഫ്രെയിംലെസ്സ് ഡിസൈനുമായി എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷൻ ഇന്ത്യയിൽ

ചൈനീസ് ടെക് ഭീമന്മാരായ ഷഓമി എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 2019 ൽ ഇന്ത്യൻ വിപണിയിലെത്തിയ എംഐ ടിവി 4A 40 യുടെ പരിഷ്കരിച്ച പതിപ്പാണ് എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷൻ. ബെസെൽ-ലെസ്സ് (ഡിസ്പ്ലേ ഭാഗത്ത് ഫ്രയിം തീരെയില്ലാത്ത) ഡിസൈൻ ആണ് എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷന്റെ പ്രധാന ആകർഷണം.എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷന് 23,999 രൂപയാണ് വില. ഫ്ലിപ്കാർട്ട്, എംഐ.കോം, എംഐ സ്റ്റുഡിയോ, എംഐ റീറ്റെയ്ൽ പാർട്ണർ സ്റ്റോറുകൾ മുഖേന ജൂൺ 2 മുതൽ എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷന്റെ വില്പന ആരംഭിച്ചു.


ആൻഡ്രോയിഡ് ടിവി 9.0 അടിസ്ഥാനമായ പരിഷ്കരിച്ച പാച്ച്-വാളിലാണ് എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷൻ പ്രവർത്തിക്കുന്നത്. ഷഓമിയുടെ വിവിഡ് പിക്ചർ എൻജിൻ (VPE) ടെക്നോളജിയും 178-ഡിഗ്രി വ്യൂയിങ് ആംഗിളുമുള്ള 40-ഇഞ്ച് ഫുൾ-എച്ഡി (1,920×1,080 പിക്‌സൽ) ഡിസ്‌പ്ലേയാണ് പുത്തൻ ടിവിയ്ക്ക്. 10W വീതമുള്ള രണ്ട് സ്പീക്കറുകളുള്ള 20W സ്റ്റീരിയോ സൗണ്ട് ഔട്പുട്ട് ടിവിയ്ക്കുണ്ട്. സ്റ്റീരിയോയ്ക്ക് ഡിടിഎസ്-എച്ച്ഡി സപ്പോർട്ടുമുണ്ട്.വിവിധ വീഡിയോ സ്ട്രീമിങ് പ്ലാറ്റുഫോമുകൾക്ക് (നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ആമസോൺ പ്രൈം) പ്രത്യേക ബട്ടനുള്ള റിമോട്ട് കണ്ട്രോൾ എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷനൊപ്പം ലഭിക്കും. അഞ്ച് സെക്കന്റിനുള്ളിൽ ടിവി ഓൺ ആവുന്ന എംഐ ക്വിക്ക് വെയ്ക്ക് ഫീച്ചർ എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.ക്വാഡ്കോർ ആംലോജിക് കോർടെക്സ്-എ 53 സിപിയു, മാലി-450 ജിപിയു, 1 ജിബി ഡിഡിആർ റാം, 8 ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവയാണ് എംഐ ടിവി 4A 40 ഹൊറൈസൺ എഡിഷനിൽ. വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് V4.2, രണ്ട് യുഎസ്ബി 2.0 പോർട്ടുകൾ, മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ (ഒരെണ്ണത്തിന് എആർ‌സി സപ്പോർട്ട്), ഒരു ഇഥർനെറ്റ് പോർട്ട്, എസ്/പി‌ഡി‌എഫ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ടിവിയിലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button