Big B
Trending

മാധബി പുരി ബച്ച് പുതിയ സെബി അധ്യക്ഷ

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ അധ്യക്ഷയായി മാധബി പുരി ബുച്ചിനെ നിയമിച്ചു. അജയ് ത്യാഗിയുടെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കുന്നതിനാലാണ് പുതിയ നിയമനം.സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു നേരത്തെ ഇവര്‍. ഇതാദ്യമായാണ് വിപണി റെഗുലേറ്ററായ സെബിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഒരു വനിതയെത്തുന്നത്. സെബിയുടെ തലപ്പത്ത് സ്വകാര്യമേഖലയില്‍നിന്ന് ഒരാളെ നിമയിക്കുന്നതും ഇതാദ്യമായാണ്.ഐസിഐസിഐ ബാങ്കില്‍ കരിയര്‍ ആരംഭിച്ച മാധബി 2009 ഫെബ്രുവരി മുതല്‍ 2011 മെയ് വരെ ഐസിഐസിഐ സെക്യൂരിറ്റീസില്‍ എംഡിയും സിഇഒയുമായി പ്രവര്‍ത്തിച്ചു. 2011ല്‍ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലില്‍ ചേര്‍ന്ന അവര്‍ സിങ്കപുരിലാണ് പിന്നീട് പ്രവര്‍ത്തിച്ചത്.

Related Articles

Back to top button