Big B
Trending

എല്‍.ഐ.സി. ഐ.പി.ഒ :നടത്തിപ്പിനായി മത്സരിച്ച് ധനകാര്യസ്ഥാപനങ്ങൾ

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ(എല്‍.ഐ.സി) ആദ്യഘട്ട ഓഹരി വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കാന്‍ അവസരം തേടി 16 ധനകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്. ഇന്നലെയും ഇന്നുമായി ഡിപ്പാര്‍ട്‌മെൻറ് ഓഫ് ഇന്‍വെസ്റ്റ്‌മെൻറ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെൻറ്(ദീപം) മുമ്പാകെ സ്ഥാപനങ്ങള്‍ തങ്ങളുടെ ഭാഗം അവതരിപ്പിക്കും. പരമാവധി 10 സ്ഥാനങ്ങളെയാകും ഐ.പി.ഒ. മേല്‍നോട്ടത്തിനായി നിയമിക്കുക.പരമാവധി 10 സ്ഥാനങ്ങളെയാകും ഐ.പി.ഒ. മേല്‍നോട്ടത്തിനായി നിയമിക്കുക.ബി.എന്‍.പി. പാരിബസ്, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ഡി.എസ്.പി. മെറില്‍ ലിഞ്ച് ലിമിറ്റഡ് അടക്കം ഏഴു രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളും ഐ.പി.ഒ. നടത്തിപ്പിനായി രംഗത്തുണ്ട്.കഴിഞ്ഞ മാസം 15നാണ് ഐ.പി.ഒ. നടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്നതിനായി ദിപം ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്.എല്‍.ഐ.സിയിലെ സര്‍ക്കാര്‍ ഓഹരികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ആക്‌സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഡി.എ.എം. ക്യാപിറ്റല്‍ അഡൈ്വസറി ലിമിറ്റഡ്, എച്ച്.ഡി.എഫ്.സി. ബാങ്ക് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.ഐ.എഫ്.എല്‍. സെക്യൂരീറ്റീസ് ലിമിറ്റഡ്, ജെ.എം. ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, കോട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, എസ്.ബി.ഐ. ക്യാപിറ്റല്‍ മാര്‍ക്കറ്റ്, യെസ് സെക്യൂരിറ്റീസ് ഇന്ത്യ തുടങ്ങിയവര്‍ ഇന്ന് ദീപം മുമ്പാകെ അവതരണം നടത്തും. എല്‍.ഐ.സിയുടെ ഓഹരി വില്‍പ്പന രണ്ടുഘട്ടമായി നടത്താന്‍ അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ ഐ.പി.ഒയാകും എല്‍.ഐ.സിയുടേത്.ഐ.പി.ഒ. വില്‍പ്പനയിലൂടെ ഒരു ലക്ഷം കോടി രൂപയെങ്കിലും സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഓഹരികള്‍ വഴി 2021- 22 വര്‍ഷം 1.75 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാരിൻെറ പ്രതീക്ഷ എല്‍.ഐ.സി. ഓഹരികളിലാണ്.

Related Articles

Back to top button