ഒരു മാസത്തിനുള്ളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എയര്‍ടെല്‍.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും 5ജി സേവനം ആരംഭിക്കാനാണ് പദ്ധതി. 2023 അവസാനത്തോടെ എല്ലാ നഗര പ്രദേശങ്ങളിലും 5ജി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.സിം കാര്‍ഡുകള്‍ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തവര്‍ക്ക് ആ സിംകാര്‍ഡ് ഉപയോഗിച്ച് തന്നെ 5ജി ഉപയോഗിക്കാന്‍ സാധിക്കും. മുന്‍കാലങ്ങളില്‍ ചെയ്ത പോലെ സിം കാര്‍ഡ് അപ്ഗ്രേഡ് ചെയ്യേണ്ടതില്ല.എയര്‍ടെല്‍ താങ്ക്സ് ആപ്പ് വഴി നിങ്ങളുടെ പ്രദേശത്ത് 5ജി വരുമോ എന്നും നിങ്ങളുടെ ഫോണ്‍ 5ജിയ്ക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കാനുള്ള സൗകര്യം ലഭിക്കും. 5ജി സേവനം തുടങ്ങിയതിന് ശേഷമേ ഈ ഫീച്ചര്‍ ആരംഭിക്കുകയുള്ളൂ.നോക്കിയ, സാംസങ്, എറിക്സണ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് എയര്‍ടെല്‍ രാജ്യത്ത് 5ജിയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക.
Related Articles
Check Also
Close