Big B
Trending

20,700 കോടി രൂപയിലെത്തി ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായ 20,700 കോടി രൂപയായി. സ്വിസ്റ്റ്സർലൻഡ് കേന്ദ്ര ബാങ്കാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.വിവിധ നിക്ഷേപ ആസ്തികളിലായി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇത്രയും തുക നിക്ഷേപം നടത്തിയിട്ടുള്ളത്.2019ൽ 6625 കോടി രൂപയായിരുന്നു നിക്ഷേപം. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് 2020ൽ നിക്ഷേപത്തിൽ വൻവർധനവുണ്ടായത്. വ്യക്തികഗത നിക്ഷേപത്തിലൂടെ 4000 കോടി രൂപയും ട്രസ്റ്റുകൾ മുഖേനയുള്ള നിക്ഷേപത്തിലൂടെ 13,500 കോടിയും മറ്റ് ബാങ്ക് ശാഖകളിലൂടെ 3,100 കോടിയും സ്വിസ് ബാങ്കുകളിലെത്തി.വ്യക്തിഗത നിക്ഷേപത്തിൽ കുറവുണ്ടായെങ്കിലും ട്രസ്റ്റ്, ബാങ്ക് എന്നിവയിലൂടെയെത്തിയ നിക്ഷേപത്തിൽ വൻകുതിപ്പാണുണ്ടായിട്ടുള്ളത്. ഇന്ത്യയുമായുള്ള ധാരണപ്രകാരം 2018നുശേഷം രാജ്യത്തുനിന്നുള്ള നിക്ഷേപത്തിന്റെ കണക്കുകൾ സ്വിസ് അധികൃതർ കൈമാറുന്നുണ്ട്.

Related Articles

Back to top button