Big B
Trending

രാജ്യം 8-8.5ശതമാനം വളര്‍ച്ച കൈവരിക്കും:സാമ്പത്തിക സര്‍വെ

അടുത്ത സാമ്പത്തിക വർഷം രാജ്യം 8-8.5ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് വളർച്ചയിൽ കുറവുണ്ടാകുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.ഭൂരിഭാഗംപേർക്കും കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായതിനാൽ സമ്പദ്ഘടനയുടെ തിരിച്ചുവരവിന് വേഗംകൂടുമെന്നും സർവെ വിലയിരുത്തുന്നു.നിലവിലെ സാമ്പത്തിക സൂചികകങ്ങൾ പ്രകാരം വെല്ലുവിളികളേറ്റെടുക്കാൻ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സർവെയിൽ പറുന്നു.അതേസമയം, 2021-22 വർഷത്തിൽ യഥാർത്ഥ ജിഡിപി 9.2ശതമാനമായിരിക്കുമെന്നും മുൻകൂർ കണക്കുകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പകർച്ച വ്യാധിക്ക് മുമ്പുള്ള നിലയെ മറികടക്കാനായി എന്നതാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്.മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത സാമ്പത്തികവർഷം സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മൺസൂൺ ലഭ്യത, ആഗോളതലത്തിൽ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങൾ, അസംകൃത എണ്ണവില ബാരലിന് 70-75 ഡോളർ നിലവാരത്തിൽ തുടരുമെന്ന പ്രതീക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സർവെ പറയുന്നു.മൂന്നാംതരംഗമായി ഒമിക്രോൺ ലോകമെമ്പാടും വ്യാപിക്കുന്ന സമയത്താണ് സാമ്പത്തിക സർവെ തയ്യാറാക്കിയത്. മിക്കവാറും രാജ്യങ്ങളിൽ പണപ്പെരുപ്പം കുതിച്ചുയരും. കേന്ദ്ര ബാങ്കുകൾ ഉത്തേജന നടപടികളിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാണ് വളർച്ചാ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

Related Articles

Back to top button