Big B
Trending

വിറ്റഴിക്കൽ ലക്ഷ്യം മറികടന്ന് കേന്ദ്രം

2022 സാമ്പത്തികവർഷത്തെ വിറ്റഴിക്കൽ ലക്ഷ്യം മറികടന്നു കേന്ദ്രം. പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ ഓഹരികളും വഴി സാമ്പത്തികവർഷത്തിൽ 96,000 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചത്. ഇതു സർക്കാർ ലക്ഷ്യമിട്ടിരുന്ന 88,000 കോടിക്കും മുകളിലാണ്.ലക്ഷ്യം കൈവരിക്കുന്നതിൽ ഏറെ നിർണായകമാകുമെന്നു കരുതിയിരുന്ന എൽ.ഐ.സിയിൽ തൊടാതെയാണ് കേന്ദ്രം ലക്ഷ്യത്തിലെത്തിയതെന്നതും ശ്രദ്ധേയമാണ്.ഈ വർഷത്തെ (FY23) ധനസമ്പാദന ലക്ഷ്യം 1.63 ലക്ഷം കോടി രൂപയാണ്.2022- 25 സാമ്പത്തിക വർഷത്തിൽ ആസ്തി ധനസമ്പാദനത്തിലൂടെ ആറു ലക്ഷം കോടി രൂപയാണ് സർക്കാർ ലക്ഷ്യമിടുന്നത്.അസറ്റ് മോണിറ്റൈസേഷൻ പദ്ധതിയുടെ മേഖല തിരിച്ചുള്ള പുരോഗതി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച നിതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്, ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി അവലോകനം ചെയ്തിരുന്നു. കണക്കുകൾ ഇനിയും വന്നുകൊണ്ടിരിക്കുന്നതിനാലും അന്തിമമായിട്ടില്ലാത്തതിനാലും 96,000 കോടിയെന്നത് ഒരു ലക്ഷം കോടി വരെ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എൽ.ഐ.സി, ബി.പി.സി.എൽ. ഓഹരികൾ ഇത്തവണ നിർണായകമാകും.

Related Articles

Back to top button