Big B
Trending

രൂപയുടെ മൂല്യം വീണ്ടും 80ന് താഴെയെത്തി

പണപ്പെരുപ്പം നിയന്ത്രിക്കന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിന്റെ പ്രഖ്യാപനം രൂപ ഉള്‍പ്പടെയുള്ള കറന്‍സികളെ ബാധിച്ചു.രാവിലത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 80.13 നിലവാരത്തിലേയ്ക്ക് ഇടിഞ്ഞു.പവലിന്റെ പ്രഖ്യാപനത്തെതുടര്‍ന്ന് ഓഹരി വിപണി നേരിട്ട വന്‍തകര്‍ച്ചയാണ് മൂല്യമിടിയാന്‍ കാരണം. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കിനേക്കാള്‍ 0.25ശതമാനമാണ് ഇടിവ് നേരിട്ടത്.ഏഷ്യന്‍ കറന്‍സികളില്‍ ദക്ഷിണ കൊറിയന്‍ വോണിന് 1.3ശതമാനവും ജപ്പാനീസ് യെനിന് 0.64ശതമാനവും ചൈനയുടെ റെന്‍മിന്‍ബിക്ക് 0.6ശതമാനവും നഷ്ടമായി.സെപ്റ്റംബറിലെ ഫെഡ് യോഗത്തിലും നേരത്തെയുള്ളതുപോലുള്ള നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Related Articles

Back to top button