Big B
Trending

‘രൂപ വാങ്ങിക്കാൻ താല്പര്യം കാണിക്കാതെ’ റഷ്യ

പരസ്പര വാണിജ്യത്തിന് ഡോളറിനു പകരം റൂബിളും രൂപയും ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും റഷ്യയുമായി നടന്ന ചർച്ചകൾ നിർത്തിവച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ പെട്രോളിയവും കൽക്കരിയും വാങ്ങി അങ്ങോട്ട് കൊടുക്കേണ്ട രൂപ വളരെ കൂടുതലായതാണു കാരണം.ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് പരസ്പര വാണിജ്യത്തിന്റെ വളരെ വലിയ ഭാഗം. റഷ്യ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതു വളരെ കുറവുമാണ്.ഒരു വർഷം 4,000 കോടി ഡോളർ അഥവാ 3.2 ലക്ഷം കോടി രൂപ റഷ്യയിൽ കെട്ടിക്കിടക്കുന്ന സ്ഥിതി വരുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു മാത്രമേ ഇത് ഉപയോഗിക്കാനും സാധിക്കുകയുള്ളൂ. ഇതിനാൽ റഷ്യയുടെ താല്പര്യം കുറഞ്ഞതാണ് ചർച്ചകൾക്ക് തടസ്സമായത്.യുക്രെയ്ൻ യുദ്ധത്തിനു ശേഷമാണ് രൂപയിലും റൂബിളിലും പരസ്പരം വാണിജ്യം നടത്തുന്നതു സംബന്ധിച്ച ചർച്ചകൾ ഊർജിതമായത്. നിലവിൽ ഡോളറിലോ, യുഎഇ ദിർഹത്തിലോ ആണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ വില നൽകിക്കൊണ്ടിരിക്കുന്നത്.യുദ്ധം തുടങ്ങിയതിനു ശേഷം, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി വൻതോതിൽ വർധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരി 24ന് യുദ്ധം തുടങ്ങുന്ന സാഹചര്യത്തിൽ 10.6 ബില്യൺ ഡോളറുകളുടെ ഇറക്കുമതിയാണ് നടന്നിരുന്നതെങ്കിൽ, 2023 ഏപ്രിലിൽ ഇത് 51.3 ബില്യൺ ഡോളറുകളുടേതായി മാറി. ഏകദേശം 12 ഇരട്ടി വർധനവാണിത്. ഇതേ സമയം ഇന്ത്യയുടെ കയറ്റുമതി 3.61 ബില്യൺ ഡോളറിൽ നിന്ന് 3.43 ബില്യൺ ഡോളറുകളായി കുറഞ്ഞിട്ടുമുണ്ട്.ഇതിനിടെ ചൈന റഷ്യയിൽ നിന്ന് ഭീമമായ തോതിൽ ഇന്ധന ഇറക്കുമതി നടത്തുന്നുമുണ്ട്. ഇവിടെ ചൈനയ്ക്ക് പ്രതിഫലം നൽകാൻ യുവാൻ ലഭ്യമാക്കുന്നതിനും റഷ്യയ്ക്ക് താല്പര്യമുണ്ട്.

Related Articles

Back to top button