Big B
Trending

സ്വർണ ഇറക്കുമതിയിൽ വൻ ഇടിവ്

രാജ്യത്തിന്റെ സ്വർണ ഇറക്കുമതി രണ്ടു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിലവാരത്തിലേക്ക് താഴ്ന്നു. 79 ശതമാനമാണ് ഇടിവ്. കഴിഞ്ഞ ഡിസംബറിൽ 20 ടൺ സ്വർണം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2021 ഡിസംബറിൽ 95 ടൺ സ്വർണം രാജ്യം ഇറക്കുമതി ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ സ്വർണ ഇറക്കുമതി 706 ടണ്ണാണ്. മുൻവർഷം ഇത് 1068 ടണ്ണായിരുന്നു. സ്വർണത്തിന്റെ വില ഉയർന്നതും രൂപയുടെ മൂല്യത്തകർച്ചയുമാണ് ഇറക്കുമതി കുറയാൻ കാരണം. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം 3660 കോടി ഡോളറിന്റെ സ്വർണമാണ് വിദേശത്തുനിന്ന് രാജ്യം വാങ്ങിയത്. മുൻവർഷം ഇത് 5500 കോടിയുടേതായിരുന്നു. വില ഉയർന്ന നിരക്കിൽ തുടരുന്നതിനാൽ ആഭ്യന്തര കച്ചവടം കുറഞ്ഞിട്ടുണ്ട്.

Related Articles

Back to top button