Big B
Trending

ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

ആഗസ്റ്റ് ഒന്നു മുതൽ ബാങ്കിങ് സേവനങ്ങൾക്ക് നിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്.സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കുള്ള വിവിധ ചാര്‍ജുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കളുടെപണമിടപാടുകൾ, എടിഎം നിരക്ക് ചെക്ക് ബുക്ക് ചാർജുകൾ എന്നിവയാണ് ഉയര്‍ത്തിയിരിക്കുന്നത്. ജിഎസ്ടി കൂടാതെയാണിത്. നാല് സൗജന്യ പണമിടപാടുകളാണ് പ്രതിമാസം നടത്താൻ സാധിക്കുക.സൗജന്യ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 150 രൂപ വീതം ഈടാക്കും. ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ ഹോം ബ്രാഞ്ചിൽ പ്രതിമാസം സൗജന്യമായി നടത്താം. ഒരു ലക്ഷത്തിന് മുകളിൽ ഉള്ള തുകക്ക് 1,000 രൂപയ്ക്ക് 5 രൂപ വീതം ഈടാക്കും, കുറഞ്ഞത് 150 രൂപയാണിത്.മറ്റ് ബാങ്കുകളിലേക്കുള്ള പണം ഇടപാടിന് 150 രൂപയാണ് ഈടാക്കുക. ഒരു ദിവസം 25,000 രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്താനാകുക.മറ്റ് ശാഖകളിൽ 25000 രൂപ വരെയുള്ള തുകയ്ക്ക് പണം ഈടാക്കില്ല. അത് കഴിഞ്ഞാൽ ഓരോ 1000 രൂപയ്ക്കും അഞ്ച് രൂപ വീതം നൽകണം. കുറഞ്ഞത് 150 രൂപ നൽകണം.ഐസിഐസിഐ ഇതര ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് നടത്തുന്ന പണം ഇടപാടുകൾക്കും അധിക തുക ഈടാക്കും.ഒരു മാസത്തിൽ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ ആദ്യ മൂന്ന് ഇടപാടുകൾ സൗജന്യമായിരിക്കും. മറ്റ് ഇടങ്ങളിൽ ഇത് അഞ്ച് ഇടപാടുകൾ ആണ്. . അതിനുശേഷം ഉള്ള ഓരോ പണം ഇടപാടിനും 20 രൂപയും പണം ഇതര ഇടപാടിന് 8.50 രൂപയും വീതം ഈടാക്കും. മുതിര്‍ന്ന പൗരൻമാര്‍ക്കും ബേസിക് സേവിങ്സ് അക്കൗണ്ടുകൾക്കും ഇത് ബാധകമാവില്ല.

Related Articles

Back to top button