Tech
Trending

ഞെട്ടിക്കും മാറ്റവുമായി ടെലഗ്രാം

ജനപ്രിയ മെസേജിങ് അപ്ലിക്കേഷനായ ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ ഫീച്ചർ പ്രകാരം വിഡിയോ കോളിൽ ഒരേസമയം ആയിരം പേരെ ഉൾപ്പെടുത്താൻ കഴിയും. മാത്രമല്ല, ടെലിഗ്രാമിൽ ഇപ്പോൾ വിഡിയോ കോളുകളിൽ ഓഡിയോ ഉൾപ്പടെ സ്ക്രീൻ പങ്കിടാനും സാധിക്കും. ഭൂമിയിലെ എല്ലാവർക്കും ഒരു ഗ്രൂപ്പ് കോളിൽ ചേരാൻ സാധിക്കുന്നത് വരെ ഈ പരിധി ഉയർത്തൽ തുടരുമെന്നാണ് ടെലഗ്രാം അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഏകദേശം 1000 പേരെ വിഡിയോ കോളിൽ ചേരാൻ അനുവദിച്ചിട്ടുണ്ട്. അതേസമയം, ഗ്രൂപ്പ് കോളിലെ 30 പേർക്ക് അവരുടെ ക്യാമറയിൽ നിന്നും സ്ക്രീനിൽ നിന്നും വിഡിയോ മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും സാധിക്കും. ഓൺലൈൻ പ്രഭാഷണങ്ങൾക്കും സെമിനാറുകൾക്കും നിരവധി പേർ പങ്കെടുക്കുന്ന ഓൺലൈൻ പരിപാടികൾക്കും ടെലഗ്രാമിന്റെ പുതിയ മാറ്റം ഉപയോഗപ്രദമാകും.ടെലിഗ്രാമിന്റെ വിഡിയോ മെസേജ് ഫീച്ചറും അപ്‌ഡേറ്റുചെയ്‌തു. ചാറ്റ് ബോക്സിലെ റെക്കോർഡിങ് ബട്ടണിൽ ടാപ്പുചെയ്ത് ലൈവ് വിഡിയോ നിങ്ങളുടെ കോൺടാക്റ്റുകളിലേക്ക് അയയ്ക്കാം. ഈ വിഡിയോ നിങ്ങളുടെ ഗാലറിയിൽ സൂക്ഷിക്കില്ല.ടെലിഗ്രാം വഴി അയച്ച വിഡിയോകളുടെ പ്ലേബാക്ക് വേഗം ഇപ്പോൾ മാറ്റാനാകും. ആപ്പിലെ മീഡിയ പ്ലെയർ ഇപ്പോൾ 0.5x, 1.5x, 2x പ്ലേബാക്ക് വേഗത്തെ പിന്തുണയ്ക്കുന്നു. ഇതിനാൽ കോളുകൾ വേഗത്തിൽ ഫോർവേഡ് ചെയ്യാനോ സ്ലോ മോഷനിൽ വിഡിയോകൾ കാണാനോ ഇത് ഉപയോഗിക്കാം.വിഡിയോ കോൾ ചെയ്യുമ്പോൾ ടെലിഗ്രാം ഇപ്പോൾ ഉപയോക്താക്കളെ അവരുടെ ഉപകരണങ്ങളുടെ സ്ക്രീനുകൾ മറ്റുള്ളവർക്ക് പങ്കിടാനും അനുവദിക്കും. കോളിനിടെ വിഡിയോ സ്വിച്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് ക്യാമറ തിരഞ്ഞെടുക്കാനോ, സ്ക്രീൻ പങ്കിടാനോ സ്വൈപ്പുചെയ്യാം. കൂടാതെ ലൈവിൽ വരുന്നതിന് മുൻപ് എല്ലാം മികച്ചതാണെന്ന് ഉറപ്പുവരുത്താൻ വിഡിയോ പ്രിവ്യൂ ഉപയോഗിക്കാനും സാധിക്കുമെന്നും ടെലിഗ്രാം പറഞ്ഞു.

Related Articles

Back to top button