Tech
Trending

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ ഇനി ലിങ്കുകള്‍ പങ്കുവെക്കാം

ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ഇനി യുആർഎൽ ലിങ്കുകൾ പങ്കുവെക്കാൻ എല്ലാ അക്കൗണ്ട് ഉടമകൾക്കും സാധിക്കും. നേരത്തെ ചില വെരിഫൈഡ് അക്കൗണ്ടുകൾക്കും തിരഞ്ഞെടുത്ത അക്കൗണ്ടുകൾക്കും മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ.ഉൽപ്പന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനുമുള്ള ലിങ്കുകൾ, വീഡിയോ ലിങ്കുകൾ, വെബ്സൈറ്റ് സ്റ്റോറി ലിങ്കുകൾ അങ്ങനെ വിവിധ ആവശ്യങ്ങൾക്കായുള്ള ലിങ്കുകൾ സ്റ്റോറികളിൽ പങ്കുവെക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും.വാണിജ്യ സ്ഥാപനങ്ങൾ, ക്രിയേറ്റർമാർ, റീട്ടെയിൽ വിതരണക്കാർ ഉൾപ്പടെയുള്ളവർ വ്യാപകമായി ഇൻസ്റ്റാഗ്രാം പ്രചരണാവശ്യങ്ങൾക്കും വിപണനത്തിനുമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ലിങ്കുകൾ ഷെയർ ചെയ്യാനുള്ള സൗകര്യം എല്ലാവർക്കുമായി ഇൻസ്റ്റാഗ്രാം നൽകുന്നത്.ലിങ്ക് സ്റ്റിക്കർ ഉപയോഗിച്ചാണ് ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ ലിങ്കുകൾ ചേർക്കാൻ സാധിക്കുക. നിങ്ങളെ ഫോളോ ചെയ്യുന്നയാൾ ആ സ്റ്റിക്കറിൽ ക്ലിക്ക് ചെയ്താൽ അവർ നേരെ ആ പേജിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ എന്താണ് കാണുക എന്ന് ഉപഭോക്താക്കൾക്ക് വ്യക്തത വരുത്തുന്നതിന് സ്റ്റിക്കറുകൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് ഇൻസ്റ്റാഗ്രാം.വിദ്വേഷജനകമായ ഉള്ളടക്കങ്ങളും വ്യാജ വാർത്തകളും നിരന്തരം പങ്കുവെക്കുന്ന അക്കൗണ്ടുകളിൽ ലിങ്ക് പങ്കുവെക്കാനുള്ള സൗകര്യം ലഭിക്കില്ല എന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.അടുത്തിടെ ഇൻസ്റ്റാഗ്രാമിന്റെ വെബ് വേർഷനിലൂടെ ചിത്രങ്ങളൂം വീഡിയോകളും പങ്കുവെക്കാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം ഒരുക്കിയിരുന്നു.

Related Articles

Back to top button