Big B
Trending

ലയനം പ്രഖ്യാപിച്ച് എച്ച്.ഡി.എഫ്.സി. ലിമിറ്റഡും എച്ച്.ഡി.എഫ്.സി. ബാങ്കും

രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ എച്ച്.ഡി.എഫ്.സിയും എച്ച്.ഡി.എഫ്.സി. ബാങ്കും ലയിക്കുന്നു. ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ വിപണി മൂല്യത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി എച്ച്.ഡി.എഫ്.സി. ബാങ്ക് മാറും.ലയനം പ്രഖ്യാപിച്ചതോടെ ഇരു സ്ഥാപനങ്ങളുടെയും ഓഹരിവിലയില്‍ രണ്ടാം ദിവസവും കുതിപ്പുണ്ടായി. ലയനത്തിലൂടെ ഇരുസ്ഥാപനങ്ങളുടെയും ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ മികച്ച വൈവിധ്യവത്കരണം സാധ്യമാകുമെന്നാണ് വിലയിരുത്തലുകള്‍. ഭാവിയില്‍ ഓഹരി വിലയില്‍ കുതിപ്പുണ്ടാകാനും അതിടയാക്കും.എച്ച്.ഡി.എഫ്.സി. ലിമിറ്റഡിന്റെ 25 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 42 ഓഹരികളാകും ലഭിക്കുക. ഇതുപ്രകാരം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ സ്വന്തമാകും.

Related Articles

Back to top button