Big B
Trending

പെട്രോളിനും ഡീസലിനും ജിഎസ്ടി ഇല്ല

ധനമന്ത്രി നിര്‍മലാ സീതാരാമൻ അദ്ധ്യക്ഷയായ ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കായിരുന്നു ഇന്നലെ എല്ലാവരും ഉറ്റുനോക്കിയത്.പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടു വന്നേക്കും എന്ന വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഇത്. എന്നാൽ വിഷയം ഇന്ന് ചര്‍ച്ചക്ക് എടുത്തതേയില്ല. മിക്ക സംസ്ഥാനങ്ങളും തീരുമാനത്തെ ഏകപക്ഷീയമായി തന്നെ എതിര്‍ക്കുകയും ചെയ്തു. ജിഎസ്ടി പരിധിയിൽ കൊണ്ടുവന്നാൽ പെട്രോൾ, ഡീസൽ വില കുറയുമെങ്കിലും വിഷയത്തിൽ തീരുമാനമെടുക്കാനുള്ള സമയമല്ല ഇത് എന്നതായിരുന്നു പൊതുവായ വിലയിരുത്തൽ. വിഷയം പിന്നീട് ചർച്ച ചെയ്തേക്കും. ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.സിക്കിം ഉൾപ്പെടെ മുന്നോട്ട് വച്ചിരുന്ന ഒരു ശതമാനം കൊവിഡ് സെസ് നിര്‍ദേശം ജിഎസ്ടി കൗൺസിൽ തള്ളി കൊവിഡ് സെസ് ചുമത്തില്ല. അതുപോലെ തന്നെ ചില മരുന്നുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൊവിഡ് ചികിത്സാച്ചെലവുകൾ കുറച്ചേക്കും. ഡിയോക്സി ഡി ഗ്ലൂക്കോസ് ഫാവിപിറെവിയര്‍ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി കുറച്ചിരിക്കുന്നത്. കാര്‍ബണേറ്റഡ് പാനീയങ്ങൾക്കും ഫ്രൂട്ട് ജ്യൂസുകൾക്കും വില ഉയരും. 28 ശതമാനമായാണ് നികുതി ഉയര്‍ത്തിയത്. 12 ശതമാനം കോംപൻസേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, നിക്കൽ, ക്രോമിയം തുടങ്ങിയ ലോഹങ്ങൾക്കും നികുതി ഉയരും. ഇവയുടെ ഉൽപ്പന്നങ്ങൾക്കു നികുതി വര്‍ധന ബാധകമാകും. നിലവിലെ അഞ്ച് ശതമാനത്തിൽ നിന്ന് 18 ശതമാനമായി ആണ് നികുതി ഉയര്‍ത്തിയത്. പേപ്പര്‍ ബാഗുകൾക്കും നികുതി കൂടും. 18 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്.ബയോഡീസൽ ഇന്ധനത്തിന് വില കുറയും. ഡീസൽ മികസ് ചെയ്തുള്ള എണ്ണ വിതരണ കമ്പനികൾക്ക് നൽകുന്ന ഇന്ധനത്തിന് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായാണ് നികുതി കുറയുന്നത്. നെല്ലിന് വില കുറയും. നിലവിലെ 18 ശതമാനം നികുതി അഞ്ച് ശതമാനമായാണ് കുറയുന്നത്. ഇത് അരിവില കുറച്ചേക്കും. ഇതേ വിഭാഗത്തിൽ നിലവിൽ 18 ശതമാനം നികുതി ചുമത്തിയിരുന്ന ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം നികുതി നൽകിയാൽ മതിയാകും.

Related Articles

Back to top button