Big B
Trending

ലോകത്തിലെ ഏറ്റവും സമ്പന്നരിൽ മൂന്നാമൻ ഗൗതം അദാനി

ബ്ലൂംബെർഗ് ബില്ലിയനൈർമാരുടെ ഇൻഡക്സിൽ ലൂയിസ് വിറ്റണിന്റെ ബെർണാഡ് അർനോൾട്ടിനെ മറികടന്ന് ബിസിനസ് ടൈക്കൂൺ ഗൗതം അദാനി ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനാണ്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ്-ലെ ഏറ്റവും പുതിയ പട്ടികയിൽ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനും ടെസ്‌ലയുടെ എലോൺ മസ്‌കിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഗൗതം അദാനിയുടെ ആസ്തി 137 ബി ഡോളറും ബെർണാഡ് അർനോൾട്ടിന്റെ ആസ്തി 136 ബി ഡോളറുമാണ്. റിപ്പോർട്ടുകൾ പ്രകാരം, ഇതാദ്യമായാണ് ഏഷ്യൻ വംശജനായ ഒരാൾ ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ്-ലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടുന്നത്. ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സിൽ 91.9 ബില്യൺ ഡോളർ മൂല്യമുള്ള റിലയൻസ് മേധാവി മുകേഷ് അംബാനി പതിനൊന്നാം സ്ഥാനത്താണ്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ്, ന്യൂയോർക്കിലെ എല്ലാ വ്യാപാര ദിനം കഴിയുമ്പോഴും അപ്‌ഡേറ്റ് ചെയ്യുന്ന ലോകത്തിലെ ശതകോടീശ്വരന്മാരുടെ പ്രതിദിന റാങ്കിംഗ് ഇൻഡക്സ് ആണ്. റിലയൻസ് ഇൻഡസ്ട്രീസിനും ടാറ്റ ഗ്രൂപ്പിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയാണ് അദാനി ഗ്രൂപ്പ്. തുറമുഖങ്ങൾ, വൈദ്യുതി, ഹരിത ഊർജം, വാതകം, വിമാനത്താവളങ്ങൾ തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 5ജി സ്‌പെക്‌ട്രത്തിനായി ലേലം വിളിച്ചതിന് ശേഷം ടെലികോം മേഖലയിലേക്ക് കടക്കാൻ അദാനി ഗ്രൂപ്പ് ഇപ്പോൾ പദ്ധതിയിടുന്നു.

Related Articles

Back to top button