Tech
Trending

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഇനി ഡോക്ടര്‍മാരെ കാണാം, ബുക്ക് ചെയ്യാം

ഗൂഗിള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ ഇനി അടുത്തുള്ള ഡോക്ടര്‍മാരെ കാണാനും അവരുടെ സന്ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. യുഎസില്‍ സിവിഎസ് മിനുട്ട് ക്ലിനിക്കുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സൗകര്യമൊരുക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാക്കും. ഉപഭോക്താവ് ഡോക്ടറേയോ, ഏതെങ്കിലും ക്ലിനിക്കിന്റേയോ മറ്റോ വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ഇനിയെപ്പോള്‍ അവിടെ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന വിവരം സെര്‍ച്ച് റിസല്‍ട്ടില്‍ കാണിക്കും.സൗകര്യത്തിനനുസരിച്ച് ഇ- Book ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഒരു തേഡ് പാര്‍ട്ടി സൈറ്റിലേക്ക് നിങ്ങളെത്തും. അവിടെ നിന്ന് നിങ്ങള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള സമയം ബുക്ക് ചെയ്യാം.വിവിധ ക്ലിനിക്കുകളുടേയും ഡോക്ടര്‍മാരുടേയും തേഡ്പാര്‍ട്ടി വെബ്‌സൈറ്റുകളുടേയും സഹകരണത്തോടുകൂടിയാണ് ഗൂഗിള്‍ ഈ സംവിധാനം ഒരുക്കാനുദ്ദേശിക്കുന്നത്. ഇത് പ്രാരംഭഘട്ടത്തിലാണ്. കൂടുതല്‍ ഡോക്ടര്‍മാരും ആരോഗ്യ സേവന സ്ഥാപനങ്ങളും ഈ സേവനത്തിന്റെ ഭാഗമാവുന്നതോടെ ഇത് കൂടുതല്‍ വ്യാപകമായി ലഭിക്കും. നിലവില്‍ യുഎസില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.ഇംഗ്ലീഷ് ഭാഷയില്‍ മാത്രമേ തുടക്കത്തില്‍ ഈ സേവനം ലഭിക്കുകയുള്ളൂ.

Related Articles

Back to top button