Tech
Trending

പുത്തൻ ജിമെയില്‍ സെര്‍ച്ച് ഫില്‍റ്ററുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ജിമെയിൽ ആപ്പിൽ പുതിയ സെർച്ച് ഫിൽറ്റർ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. ഗൂഗിൾ വർക്ക്സ്പേസ് ഫോറത്തിലാണ് ജിമെയിലിന് വേണ്ടിയുള്ള പുതിയ സെർച്ച് ഫിൽറ്റർ ഓപ്ഷനുകൾ അവതരിപ്പിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചത്.ഇൻബോക്സിൽ ഇമെയിലുകൾ തിരഞ്ഞ് കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നതിനാണിത്.ജിമെയിലിന്റെ വെബ് വേർഷനിൽ കഴിഞ്ഞ വർഷം ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് ആൻഡ്രോയിഡ് ആപ്പിലേക്കും വ്യാപിപ്പിക്കുകയാണ്.ഘട്ടം ഘട്ടമായാണ് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് എത്തിച്ചുവരുന്നത്. പ്ലേ സ്റ്റേറിൽ ജിമെയിൽ ആപ്പ് അപ്ഡേറ്റ് ചെയ്താൽ പുതിയ ഫീച്ചർ ലഭിക്കും. ഒക്ടോബർ അവസാനത്തോടെ എല്ലാവരിലേക്കും പുതിയ ഫീച്ചർ എത്തും.ഫ്രം, സെന്റ് റ്റു, ഡേറ്റ്, അറ്റാച്ച്മെന്റ് എന്നീ ഫിൽറ്റർ ഓപ്ഷനുകളാണ് ഇതുവഴി ലഭിക്കുക. ഇതിലൂടെ ഇമെയിലുകൾ അയച്ച ആളുടെ പേരിൽ, ആർക്കാണോ ഇമെയിലുകൾ അയച്ചത് അയാളുടെ പേരിൽ, ഇമെയിൽ അയച്ച തീയ്യതി, അറ്റാച്ച് മെന്റുകൾ എന്നിവ അടിസ്ഥാനമാക്കി ഇമെയിലുകൾ ഫിൽറ്റർ ചെയ്യാം.സെർച്ച് ബാറിൽ ടൈപ്പ് ചെയ്യുന്നതിന് മുമ്പാണ് ഫിൽറ്റർ തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് നിങ്ങൾ നൽകിയ ഫിൽറ്ററിന്റെയും സെർച്ച് ടേമിന്റെയും അടിസ്ഥാനത്തിൽ ഇമെയിലുകൾ ക്രമീകരിക്കപ്പെടും.

Related Articles

Back to top button