Tech
Trending

750 കോടിയുടെ കരിയർ സർട്ടിഫിക്കറ്റ്സ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ

വൈദഗ്ധ്യമുള്ള തൊഴിൽസേനയെ സൃഷ്ടിക്കുന്നതിന് 100 ദശലക്ഷം ഡോളറിന്റെ (746 കോടി) ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റ്സ് ഫണ്ട് പ്രഖ്യാപിച്ച് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. ഡാറ്റ അനലിറ്റിക്സ്, ഐടി സപ്പോർട്ട്, പ്രോജക്റ്റ് മാനേജ്മെന്റ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളവും പദവിയുമുള്ള ജോലികൾക്കായി യുവാക്കളെ തയ്യാറെടുപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽവച്ചാണ് ഗൂഗിളിന്റെ പുതിയ പദ്ധതി.അമേരിക്കയിലെ ഐടി മേഖലയിൽ ഉയർന്ന തൊഴിൽ അവസരങ്ങൾ ഉണ്ടാക്കി വികസനം ഉറപ്പുവരുത്തുകയാണ് ഗൂഗിളിന്റെ ലക്ഷ്യം.അമേരിക്കയിലെ 20,000 ലധികം യുവാക്കൾക്ക് തൊഴിൽ അവസരം ഒരുക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് സുന്ദർ പിച്ചൈ പറഞ്ഞു.ഈ ഫണ്ട് ആർക്കും ലഭ്യമാണ്, കോളേജ് ബിരുദം വേണമെന്ന് നിർബന്ധമില്ല. ശമ്പള വർധനവും ഉയർന്ന പദവിയുള്ള ജോലി ലഭിക്കുന്നതും ഉൾപ്പെടെയുള്ള മാറ്റങ്ങൾ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തങ്ങളുടെ കരിയറിൽ ഉണ്ടായതായി എഴുപത്തിയഞ്ച് ശതമാനം ബിരുദധാരികളും സാക്ഷ്യപ്പെടുത്തുന്നുവെന്നും പിച്ചൈ കൂട്ടിച്ചേർത്തു.ഏകദേശം 70,000 അമേരിക്കക്കാരാണ് ഇതുവരെ ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ പൂർത്തിയാക്കിയത്.

Related Articles

Back to top button